കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച ഫലം കണ്ടു, മഹാരാഷ്ട്രയിലെ കര്‍ഷകസമരം അവസാനിച്ചു

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സമരം പിന്‍വലിച്ചത്.

Google Oneindia Malayalam News

മുംബൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ രണ്ടു ദിവസങ്ങളായി നടത്തിവന്നിരുന്ന സമരം അവസാനിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ 70% ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ സ്ഥലം മാത്രമുള്ള കര്‍ഷകരുടെ കടം ഒക്ടോബര്‍ 31 ഓടു കൂടെ എഴുതിത്തള്ളുമെന്നും ഫട്‌നാവിസ് വ്യക്തമാക്കി.

50,000 ത്തോളം കര്‍ഷകരാണ് രണ്ടു ദിവസമായി മഹാരാഷ്ട്രയില്‍ സമരം നടത്തിവന്നിരുന്നത്. കാര്‍ഷിക വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുക, എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിച്ച് ന്യായമായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം ആറു മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. കിസാന്‍ കാന്തി കോര്‍ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്.

 farmers-23-1479897084-

സമരം ശക്തമായപ്പോള്‍ സംസ്ഥാനത്ത് ഭാഗികമായി ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പച്ചക്കറിവിതരണവും നിലച്ചു.ചില സ്ഥലങ്ങളില്‍ പാലും പച്ചക്കറിയുമായി പോകുന്ന വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചു നടത്തി. ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനെത്തുടര്‍ന്ന് നാസിക്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

English summary
Maharashtra farmers call off 2-day strike after meeting CM Devendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X