• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്ര; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന്, ഉപമുഖ്യമന്ത്രി പദം ശിവസേനയ്ക്ക്! മുഖ്യമന്ത്രി?

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും തമ്മില്‍ അന്തിമ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പൊതുമിനിമം പരിപാടിയെ കൂടാതെ സുപ്രധാന മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും പൂര്‍ത്തിയായി. ധാരണ പ്രകാരം കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനം ലഭിക്കും. ശിവസേനയില്‍ നിന്നാകും ഉപമുഖ്യമന്ത്രി. അതേസമയം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചില വ്യക്തതകള്‍ വരാനുണ്ടെന്ന് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

നിലവിലെ ധാരണ പ്രകാരം 16 മന്ത്രി സ്ഥാനങ്ങളാണ് ശിവസേനയ്ക്ക് ലഭിക്കുക. 14 മന്ത്രിമാര്‍ എന്‍സിപിക്കും കോണ്‍ഗ്രസിന് 12 സ്ഥാനങ്ങളും ലഭിക്കും. ലെജിസ്ലേറ്റീവ് ചെയര്‍മാന്‍ പദവി എന്‍സിപിക്കാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി കസേരയ്ക്കായി ശിവസേന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. ഇത് വിട്ട് കൊടുക്കാന്‍ എന്‍സിപിയിലും കോണ്‍ഗ്രസിലും ധാരണ ഉണ്ടെങ്കിലും രണ്ടര വര്‍ഷം വീതം എന്‍സിപിയും ശിവസേനയും തമ്മില്‍ സ്ഥാനം പങ്കിടേണ്ടതുണ്ടോയെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളില്‍ അന്തിമ തിരുമാനമായിട്ടില്ല.

വ്യാഴാഴ്ച രാത്രിയോടെയാണ് പൊതുമിനിമം പരിപാടിയുടെ കരട് രൂപത്തിന് മൂന്ന് പാര്‍ട്ടികളുടേയും പ്രതിനിധികള്‍ ചേര്‍ന്ന് രൂപം നല്‍കിയത്. കാർഷിക വായ്പ എഴുതിത്തള്ളൽ, വിള ഇൻഷുറൻസ് പദ്ധതി, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മ, ശിവജി-അംബേദ്കർ സ്മാരകം തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊണ്ടാല്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിക്കും.

ഇടക്കാല തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലെ ജനം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ഥിരതയുള്ള, ബിജെപി ഇതര സർക്കാരിനെ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. അതേസമയം സര്‍ക്കാര്‍ രൂപീകരണം അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ ശിവസേന ജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് സുപ്രീം കോടതിയില്‍ ഒരു പൊതുതാപര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച് ജയിച്ച ശേഷം ശിവസേന നിലപാട് മാറ്റിയത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതി പരിഗണിച്ചേക്കും.

ശിവസേന ഭരിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ കരാറുകാര്‍ക്കെതിരെ റെയ്ഡ്! 735 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

കർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; വിമതർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധം ശക്തം

കൂടത്തായി കൊലപാതകം: ജോളിയെ പൂട്ടാന്‍ പോലീസിന്‍റെ നിര്‍ണ്ണായക നീക്കം, എംഎസ് മാത്യു മാപ്പ് സാക്ഷിയാവും

English summary
Maharashtra; Final call on nov 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X