കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര ക്ലൈമാക്‌സിലേക്ക്; നേതാക്കളെ മുംബൈയിലേക്ക് അയച്ച് സോണിയ, കത്ത് തയ്യാറാക്കി എന്‍സിപി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ നടത്തിവന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. എന്‍സിപിയുമായി അവസാനവട്ട ചര്‍ച്ച നടത്താന്‍ മൂന്ന് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി മുംബൈയിലേക്ക് അയച്ചു.

ചൊവ്വാഴ്ച വൈകീട്ട് 8.30 വരെയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച സമയം. എന്നാല്‍ ഈ സമയം മതിയാകില്ലെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. ശിവസേനക്ക് അനുവദിച്ച സമയം തീര്‍ന്നതിനെ തുടര്‍ന്നാണ് എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നാണ് എന്‍സിപി ശിവസേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താനാണ് സഖ്യകക്ഷിയായ കോണ്‍ഗ്രസ് നീക്കം....

 മുംബൈയിലേക്ക് നിയോഗിച്ച നേതാക്കള്‍

മുംബൈയിലേക്ക് നിയോഗിച്ച നേതാക്കള്‍

അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ എന്നിവരെയാണ് സോണിയാ ഗാന്ധി മഹാരാഷ്ട്രയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തുകയാണ് ആദ്യ ദൗത്യം. ശിവസേനയോട് പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പവാറിനെ അറിയിക്കും.

 ഇന്ന് നടന്ന ചര്‍ച്ചകള്‍

ഇന്ന് നടന്ന ചര്‍ച്ചകള്‍

സോണിയാ ഗാന്ധിയും ശരദ് പവാറും ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. യോഗത്തിലെ തീരുമാനം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് നേതാക്കള്‍ മുംബൈയിലേക്ക് പോകുന്നത്. നേരത്തെ പവാര്‍ ദില്ലിയിലേക്ക് പോകാന്‍ ആലോചിച്ചിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലേക്ക് എത്താമെന്ന് അറിയിച്ചത്.

 എന്‍സിപി-ശിവസേന-കോണ്‍ഗ്രസ്

എന്‍സിപി-ശിവസേന-കോണ്‍ഗ്രസ്

എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. എന്‍സിപി ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. ശിവസേനയുമായി സഖ്യം വേണ്ടെന്നാണ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്.

 കത്ത് തയ്യാറാക്കി എന്‍സിപി

കത്ത് തയ്യാറാക്കി എന്‍സിപി

ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളാകാന്‍ എന്‍സിപി തയ്യാറായിട്ടുണ്ട്. പിന്തുണ അറിയിച്ചുള്ള കത്തും അവര്‍ തയ്യാറാക്കി. പക്ഷേ, കോണ്‍ഗ്രസ് തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് കത്ത് കൈമാറാത്തത്. മൂന്നുപേരും ഒരുമിച്ചാല്‍ മാത്രമേ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ.

കോണ്‍ഗ്രസിനെ പിരിയില്ല

കോണ്‍ഗ്രസിനെ പിരിയില്ല

കോണ്‍ഗ്രസിനെ പിരിഞ്ഞ് തങ്ങള്‍ മുന്നോട്ട് പോകില്ലെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരുക്കമാണെങ്കില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നിലവില്‍ വരുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ശിവസേനയുമായി സഖ്യം ചേരുന്നതിന് മുമ്പ് പൊതുമിനിമം പരിപാടി തയ്യാറാക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ നിലപാട്.

മുഖ്യമന്ത്രിപദം പങ്കുവയ്ക്കണം

മുഖ്യമന്ത്രിപദം പങ്കുവയ്ക്കണം

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയ്ക്ക് മുമ്പില്‍ ഉപാധികള്‍ വച്ചിട്ടുണ്ട്. ശിവസേനയുടെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടാണ് കൂടുതലും. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നാണ് എന്‍സിപിയുടെ നിബന്ധന. രണ്ടര വര്‍ഷം എന്‍സിപിയും രണ്ടര വര്‍ഷം ശിവസേനയും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്നാണ് ആവശ്യം.

മുഖ്യമന്ത്രി പദമാണ് പ്രശ്‌നം

മുഖ്യമന്ത്രി പദമാണ് പ്രശ്‌നം

മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യം തകരാന്‍ കാരണം. രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നത്. ബിജെപി തയ്യാറായില്ല. എന്നാല്‍ എന്‍സിപിയുടെ സമാനമായ ആവശ്യം ശിവസേന അംഗീകരിക്കാനാണ് സാധ്യത.

കോണ്‍ഗ്രസിലെ തര്‍ക്കം

കോണ്‍ഗ്രസിലെ തര്‍ക്കം

കോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ശിവസേനയുമായി ചേരുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം എതിര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചര്‍ച്ച നീളാന്‍ കാരണം. ഒടുവില്‍ പുതിയ പദ്ധതി തയ്യാറാക്കിയാണ് മൂന്ന് പേരെ സോണിയ ഗാന്ധി മുംബൈയിലേക്ക് അയച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് 8.30... അന്തിമ സമയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍, നിബന്ധന വച്ച് കോണ്‍ഗ്രസ്ചൊവ്വാഴ്ച വൈകീട്ട് 8.30... അന്തിമ സമയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍, നിബന്ധന വച്ച് കോണ്‍ഗ്രസ്

English summary
Maharashtra Govt Formation: Three Congress Leaders to Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X