കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി നയം പൊളിക്കുന്നു; ഉദ്ധവ് സര്‍ക്കാര്‍ മുസ്ലിം സംവരണം പുനസ്ഥാപിക്കും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നയം പൂര്‍ണമായും പൊളിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആലോചന തുടങ്ങി. മുസ്ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. ഇക്കാര്യത്തില്‍ നിയമവിദഗ്ധരില്‍ നിന്ന് ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് ആണ് ഇക്കാര്യം വിശദീകരിച്ചത്.

2014ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ പ്രഖ്യാപിച്ച മുസ്ലിം സംവരണം തൊട്ടുപിന്നാലെ വന്ന ബിജെപി സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പുതിയ മഹാവികാസ് അഗാഡി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ മുസ്ലിം സംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന നവാബ് മാലിക് പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ....

സര്‍ക്കാര്‍ ആലോചന ഇങ്ങനെ

സര്‍ക്കാര്‍ ആലോചന ഇങ്ങനെ

വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും മുസ്ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. 2014ലെ തീരുമാനം വീണ്ടും നടപ്പാക്കുകയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍. കോടതി വിധി അനുകൂലമായിട്ടും ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു.

കോണ്‍ഗ്രസും എന്‍സിപിയും ആവശ്യപ്പെട്ടു

കോണ്‍ഗ്രസും എന്‍സിപിയും ആവശ്യപ്പെട്ടു

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രൂപീകരിച്ച മഹാവികാസ് അഗാഡി സര്‍ക്കാര്‍ പൊതുമിനിമം പരിപാടി തയ്യാറാക്കിയിരുന്നു. ഓരോ പാര്‍ട്ടികളുടെയും നിലപാടുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇത് തയ്യാറാക്കിയത്. മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസും എന്‍സിപിയും ആവശ്യപ്പെട്ടത് പ്രകാരമാണ് നടപ്പാക്കുന്നതെന്ന് നവാബ് മാലിക് പറഞ്ഞു.

തുടര്‍നടപടികള്‍ ഉടന്‍

തുടര്‍നടപടികള്‍ ഉടന്‍

മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് നിയമോപദേശം തേടാന്‍ തീരുമാനിച്ചുവെന്ന് നവാബ് മാലിക് പറഞ്ഞു. അന്തിമ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2014ല്‍ നടന്നത്

2014ല്‍ നടന്നത്

2014ല്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് മുസ്ലിം സംവരണം ഏര്‍പ്പെടുത്താന്‍ അന്നത്തെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം പരാജയപ്പെട്ടു.

ബിജെപി ചെയ്തത്

ബിജെപി ചെയ്തത്

ശേഷം അധികാരത്തിലെത്തിയ ബിജെപി മുസ്ലിം സംവരണം അവഗണിച്ചു. ഓര്‍ഡിനന്‍സ് കാലാവധി അവസാനിക്കുകയും ചെയ്തു. മുസ്ലിം സംവരണം നല്‍കുന്നതിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നുവെന്നും നവാബ് മാലിക് പറഞ്ഞു. പുതിയ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎഎ തിരിച്ചടിക്കുന്നു; ബിജെപിയില്‍ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 700 പ്രമുഖരും പ്രവര്‍ത്തകരുംസിഎഎ തിരിച്ചടിക്കുന്നു; ബിജെപിയില്‍ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 700 പ്രമുഖരും പ്രവര്‍ത്തകരും

English summary
Maharashtra Govt to Seek Legal advice on Bringing Muslim Quota Back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X