Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുമിച്ച് ലൈറ്റ് ഓഫ് ചെയ്യല്ലേ, പണികിട്ടും; മോദിയുടെ ആഹ്വാനത്തിനെതിരെ മുന്നറിയിപ്പുമായി മന്ത്രി

ദില്ലി; ഏപ്രിൽ 5 ന് വൈകീട്ട് എല്ലാവരും ലൈറ്റ് അണയ്ച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്ര വൈദ്യുതി മന്ത്രി. ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുന്നത് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്ന് മന്ത്രി നിതിൻ റൗത്ത് പ്രതികരിച്ചു. ഒരേ സമയം ലൈറ്റുകൾ‍ മുഴുവൻ അണയ്ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

എല്ലാ ലൈറ്റുകളും ഒരുമിച്ച് അണയ്ക്കുന്നത്‌ വൈദ്യുതി വിതരണ ശൃംഖലയെ തകരാറിലാക്കും. ഇത് അടിയന്തര സേവനങ്ങളെ ബാധിക്കും' മന്ത്രി പറഞ്ഞു.ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് നിര്‍ത്തുന്നത് ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫാക്ടറി യൂണിറ്റുകള്‍ പ്രവർത്തിക്കുന്നില്ല. അതിനാൽ ഡിമാന്‍റ് 23,000 മെഗാ വാള്‍ട്ടില്‍ നിന്നും 13,000 ആയി കുറഞ്ഞിരിക്കുകയാണ്.

modi-light-1585929

എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യുന്നതിലൂടെ ഇത് ബ്ലോക്ക്ഔട്ടിന് കാരണമാകും, മന്ത്രി പറഞ്ഞു. ഇത് അടിയന്തര സർവ്വീസുകളെ ബാധിക്കും. ഇത് പിന്നീട് പുനക്രമീകരിക്കാൻ 12 മുതൽ 16 മണിക്കൂർ വരെ സമയമെടുത്തേക്കും. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ വൈദ്യുതിയും ഒരു പ്രധാന ഘടകമാണെന്നും നിതിൻ റൗത്ത് പറഞ്ഞു.

Recommended Video

cmsvideo
    മോദിജീ പിണറായിയുടെ പത്രസമ്മേളനം ഒന്ന് കണ്ടുനോക്കൂ | Oneindia Malayalam

    കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ തനിക്ക് ജനങ്ങൾ തങ്ങളുടെ 9 മിനിറ്റ് നൽകണമെന്നായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അഞ്ചാം തീയതി രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ എല്ലാം അണച്ച് വീടിന്റെ വാതിൽപടിയ്ക്കലോ ബാൽക്കണിയിലോ നിന്ന് ചെറു വിളക്കുകളോ ടോർച്ചോ ലൈറ്റോ തെളിയിക്കണം. ദീപം തെളിക്കുന്ന ചിത്രങ്ങൾ എല്ലാവരും പങ്കു വയ്ക്കുക. 130 കോടി ഇന്ത്യക്കാർ ദീപപ്രഭയിൽ നിൽക്കുന്ന കാഴ്ച നമ്മുടെ പോരാട്ടത്തിന് ശക്തി പകരും,എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അതേസമയം റോഡുകളിൽ ആരും ഒത്തുകൂടരുതെന്നും കൊറോണയെന്ന വൈറസിനെ തുരത്താനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+