ഫിഷറീസ് ഉദ്യോഗസ്ഥനെതിരെ മത്സ്യമെറിഞ്ഞ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഫിഷറീസ് ഉദ്യോഗസ്ഥനുമായുള്ള ചര്‍ച്ചയ്ക്കിടെ ഉദ്യോഗസ്ഥന് നേരെ മത്സ്യമെറിഞ്ഞ സംഭവത്തില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാണ അറസ്റ്റില്‍. സിന്ധുദുര്‍ഗ് ജില്ലയില്‍ നിന്നുള്ള എംഎല്‍എ മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ മത്സ്യം എറിയുകയായിരുന്നു.

റാണയ്‌ക്കൊപ്പം മറ്റ് 23 പേരും അറസ്റ്റിലായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലിയില്‍ തടസമുണ്ടാക്കുക, കലാപമുണ്ടാക്കുക, ക്രൈം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രാദേശിക ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.

arrest

പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരും ആധുനിക സംവിധാനത്തോടെ മീന്‍പിടിക്കുന്നവരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഫിഷറീസ് കമ്മീഷണര്‍ ഓഫീസിലെത്തിയത്. ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ എംഎല്‍എ മേശമേലുണ്ടായിരുന്ന മത്സ്യം ഉദ്യോഗസ്ഥന് നേരെ വലിച്ചെറിയുകയായിരുന്നു.

സിന്ധുദുര്‍ഗില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പിന്നീട് എംഎല്‍എ പറഞ്ഞു. ഇരുകൂട്ടര്‍ക്കുമായി മീന്‍ പിടിക്കാനായി സ്ഥലം വീതിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ സ്ഥലത്തേക്ക് യന്ത്രവത്കൃത ബോട്ടുകളുമായെത്തിവര്‍ മീന്‍ പിടിക്കുകയാണ്. ഇതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുകയാണെന്നും എംഎല്‍എ ആരോപിച്ചു.

English summary
Maharashtra MLA Nitesh Rane arrested for throwing fish at government officer
Please Wait while comments are loading...