കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിച്ചടി' സർക്കാരിന് വേണ്ടിയല്ല ജനം വോട്ട് ചെയ്തതത്, ശിവസേനയെ പരിഹസിച്ച് ദേവേന്ദ്ര ഫട്നാവിസ്

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിൽ ജനവികാരം നടപ്പിലാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രിയായി സത്യപ്രിതിഞ്ജ ശേഷം ദേവേന്ദ്ര ഫട്നാവിസിന്റെ ആദ്യ പ്രതികരണം. കിച്ചടി സർക്കാരിന് വേണ്ടിയല്ല ജനങ്ങൾ വോട്ട് ചെയ്തത്. സഥിരതയുള്ള സർക്കാരാണ് മഹാരാഷ്ട്രയിൽ അധികാരത്തിൽ വരേണ്ടതെന്നും ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു.

ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും മറ്റ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശിവസേന ശ്രമിച്ചു. മഹാരാഷ്ട്രയ്ക്ക് വേണ്ടത് കിച്ചടി സർക്കാരിനെയല്ല, സ്ഥിരതയുള്ള സർക്കാരിനെയാണെന്നും ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഫട്നാവിസ് നന്ദി പറഞ്ഞു.

മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കം: ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രിമഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കം: ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

 devendrafadnavis

105 സീറ്റുകളുള്ള ബിജെപി 54 എംൽഎമാരുള്ള എൻസിപിയുമായി കൈകോർത്തതോടെ കേവല ഭൂരിപക്ഷം അനായാസമായി മറികടക്കുകയായിരുന്നു. എൻസിപി നേതാവ് അജിത് പവാറാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. ശരദ് പവാറിന്റെ അനന്തിരവനാണ് അജിത് പവാർ.

 കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തി എൻസിപി, വൻ ചതി! എല്ലാം ശരദ് പവാർ- മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം? കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തി എൻസിപി, വൻ ചതി! എല്ലാം ശരദ് പവാർ- മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം?

സർക്കാർ രൂപീകരിക്കാനായി ശിവസേനയും- എൻസിപിയും കോൺഗ്രസും ധാരണയായെന്നും ഉദ്ധവ് താക്കറെ ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി മഹാരാഷ്ട്ര ഭരണം പിടിച്ചെടുത്തത്. വൻ രാഷ്ട്രീയ അട്ടിമറിയാണ് മഹാരാാഷ്ട്രയിൽ നടന്നത്.

'ഷഹ്ല അനുഭവിച്ച വേദന ഓര്‍ക്കാന്‍ കൂടി വയ്യ, ഇതാണോ അധ്യാപകരുടെ ശാസ്ത്ര ബോധം''ഷഹ്ല അനുഭവിച്ച വേദന ഓര്‍ക്കാന്‍ കൂടി വയ്യ, ഇതാണോ അധ്യാപകരുടെ ശാസ്ത്ര ബോധം'

Recommended Video

cmsvideo
BJP NCP alliance shocked The Entire India | Oneindia Malayalam

സർക്കാർ രൂപീകരണത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനേയും ഉപമുഖ്യമന്ത്രി അജിത് പവാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ വികസനത്തിനായി ഇരുവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന വിശ്വാസമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

English summary
maharashtra needed a stable government says fadnavis after taking oath as M
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X