കേന്ദ്ര ഉത്തരവില്‍ തീരുമാനം എടുക്കാന്‍ കഴിയാതെ മഹാരാഷ്ട്ര; ആശങ്കയില്‍
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഭേഗതി പ്രകാരം മഹാരാഷ്ട്രയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമായില്ല. വിഷയം സജീവ പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളുടേയും പരിധിക്ക് പുറത്ത് ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടമകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ മള്‍ട്ടി ബ്രാന്‍ഡ് സിംഗില്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് ഈ ഉളവുകള്‍ ബാധകമല്ല. എല്ലാ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും റെസിഡന്‍ഷ്യന്‍ കോപ്ലസുകളുടേയും മാര്‍ക്കറ്റ് കോപ്ലക്സുകളുടേയും കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
ഒപ്പം മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ട കടകള്‍ക്കും തുറക്കാം. ഇത്തരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തിലധികം തൊഴിലാളികള്‍ പാടില്ലയെന്ന് സര്‍ക്കാര്‍ നിബന്ധനയുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണമെന്നും മറ്റ് സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 15 ന് പുറപ്പെടുവിച്ച് ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തികൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം നിബന്ധനകളോടെ ഏപ്രില്‍ 17 മുതല്‍ വ്യാവസായിക മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുംബൈ, പൂനെ നഗരങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഈ ഇളവ് പിന്‍വലിക്കുകയായിരുന്നു.
ഈ ആഴ്ച്ച ആദ്യം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഇലക്ട്രിക് ഫാനുകള്‍ വില്‍പ്പന നടത്തുന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒപ്പം ഭക്ഷോല്‍പ്പാദന ഫാക്ടറികളായ ബ്രഡ് മേക്കിംഗ് സെന്ററുകള്‍, പാലുല്‍പ്പാദന കേന്ദ്രങ്ങള്‍, പൊടി മില്ലുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ തിങ്ങി പാര്‍ക്കുന്ന മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതാണ് എല്ലാവരേയും ആശങ്കയിലാഴ്ത്തുന്നത്.












Click it and Unblock the Notifications