കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി ശരദ് പവാര്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് ഉദ്ധവ് താക്കറെ

Google Oneindia Malayalam News

മുംബൈ: ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണയുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കൊപ്പം വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു പവാര്‍.

Pawar

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍. ശിവസേനയുടെ 56, എന്‍സിപിയുടെ 54, കോണ്‍ഗ്രസിന്റെ 44, കൂടാതെ മൂന്ന് പാര്‍ട്ടികളെയും പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ എന്നിവരടക്കം 170 എംഎല്‍എമാരുടെ പിന്തുണ സഖ്യത്തിനുണ്ടായിരുന്നു. രാവിലെ 6.45ന് സഹപ്രവര്‍ത്തകര്‍ വിളിച്ചു. തങ്ങളെ രാജ്ഭവനിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. മഹാരാഷ്ട്രയില്‍ രാജ്ഭവന്റെ കാര്യക്ഷമത വര്‍ധിച്ചതില്‍ തനിക്ക് ആശ്ചര്യം തോന്നി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ചില എന്‍സിപി നേതാക്കള്‍ അവിടെ എത്തിയ കാര്യം അറിഞ്ഞു. പിന്നീടാണ് ഫട്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടത്. എന്‍സിപിയുടെ ആദര്‍ശത്തിന് വിരുദ്ധമായ നീക്കമാണിത്. എന്‍സിപി എംഎല്‍മാരെല്ലാം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരൊക്കെ കളംമാറുന്നുവെന്ന് അറിയില്ല. കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ട് എന്ന് താന്‍ അവരെ ഓര്‍മിപ്പിക്കുകയാണ്. 10-11 എന്‍സിപി എംഎല്‍എമാരാണ് കളംമാറിയത് എന്നാണ് അറിയുന്നത്. എല്ലാഎംഎല്‍എമാരുമായും ബന്ധപ്പെടുന്നുണ്ട്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയംകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയം

അതേസമയം, അജിത് പവാറിനെ എന്‍സിപി പുറത്താക്കിയിട്ടില്ല. നടപടിക്രമങ്ങള്‍ അനുസരിച്ച് ഭാവി കാര്യം തീരുമാനിക്കുമെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി. പുതിയ നേതാവിനെ ഇന്ന് നാല് മണിക്ക് തീരുമാനിക്കും. അജിത് പവാര്‍ അന്വേഷണ ഏജന്‍സികളെ ഭയപ്പെട്ടാണോ കളംമാറിയത് എന്ന് അറിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

Recommended Video

cmsvideo
Big Twist in maharashtra, Fadnavis Takes Oath as CM | Oneindia Malayalam

മഹാരാഷ്ട്രയ്ക്ക് മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ബിജെപി നടത്തിയിരിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് നില്‍ക്കും. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ത്രികക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

English summary
Maharashtra Politics: Sharad Pawar- Uddhav Thackeray Press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X