രണ്ട് എന്‍സിപി വിമതര്‍ കൂടി ശരദ് പവാറിനൊപ്പം; അജിത് പവാറിന്റെ നില പരുങ്ങലില്‍
മുംബൈ: വിമത നേതാവ് അജിത് പവാറിനൊപ്പം രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്ക് പോയ രണ്ടു എന്‍സിപി എംഎല്‍എമാര്‍ കൂടി ശരദ് പവാറിനൊപ്പമാണെന്ന് അറിയിച്ചു. ദിലീപ് റാവു ബന്‍കാര്‍, മണിക് റാവു ശിവജി റാവു കൊകട്ടെ എന്നിവരാണ് തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും എന്‍സിപിയില്‍ തന്നെ അടിയുറച്ച് നില്‍ക്കുമെന്നും വ്യക്തമാക്കിയത്.
ഇതോടെ അജിത് പവാറിന്റെ നില കൂടുതല്‍ പരുങ്ങലിലാകുകയാണ്. അദ്ദേഹത്തിനൊപ്പം ഒമ്പതു പേരുണ്ടെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. കൂടുതല്‍ പേര്‍ അജിത് പവാറിനെ വിട്ട് ശരദ് പവാറിനൊപ്പം ചേരുകയാണ്. അതേസമയം, അജിത് പവാറിനെ തിരിച്ചെത്തിക്കാനുള്ള നീക്കവും എന്‍സിപി നടത്തുന്നുണ്ട്....

മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍
ഉന്നത നോക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ അജിത് പവാറിന്റെ സഹോദരന്റെ വീട്ടില്‍ വച്ചാണ് ചര്‍ച്ച നടന്നത്. എന്‍സിപി പാര്‍ലമെന്റംഗം സുനില്‍ തത്കറെ, എംഎല്‍എ ദിലീപ് വാല്‍സെ പാട്ടീല്‍, ഹസന്‍ മുഷ്‌രിഫ് എന്നിവരാണ് അജിത് പവാറിനെ കാണാന്‍ എത്തിയത്.

കൂറുമാറ്റ നിരോധന നിയമം
കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നാണ് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ശരദ് പവാര്‍ നല്‍കിയ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച നിയമോപദേശം തേടിയിട്ടുണ്ട് എന്‍സിപി. ബിജെപിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ്
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നീക്കം അനുചിതമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതു പ്രകാരം പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവസേന എംഎല്‍എമാര്‍ ഹോട്ടലില്‍
ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ലളിത് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇവരെ വൈകാതെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്നാണ് വിവരം. 17 ശിവസേന എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications