കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 8641 കേസുകൾ: 266 പേർ മരണത്തിന് കീഴടങ്ങി, രോഗവ്യാപനം കൂടുന്നു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനവ്. 24 മണിക്കൂറിനുള്ളിൽ 8,641 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആരോഗ്യ വകുപ്പ് നൽകുന്ന കണക്ക് പ്രകാരം സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2, 84, 281ലെത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 266 പേരും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 11,194 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ഇന്ന് മാത്രം 5527 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 7, 10, 394 പേരാണ് ഹോം ക്വാറന്റൈനിലുള്ളത്. 42,833 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണുള്ളത്.

പൈലറ്റിന് തിരിച്ചുവരവില്ല.... പുതിയ പാര്‍ട്ടി പ്രഗതിശീല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു, തടസ്സം 2 കാര്യം!!പൈലറ്റിന് തിരിച്ചുവരവില്ല.... പുതിയ പാര്‍ട്ടി പ്രഗതിശീല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു, തടസ്സം 2 കാര്യം!!

മുംബൈയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 97950ലെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ മാത്രം 56 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനകം 5523 മരണങ്ങളാണ് മുംബൈയിൽ മാത്രം കൊവിഡ് ബാധമൂലം ഉണ്ടായിട്ടുള്ളത്. മുംബൈയ്ക്ക് സമീപത്തെ വാസായ് വിരാർ മെട്രോപൊളിറ്റൻ ഏരിയയിൽ 301 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 9061ലെത്തിയിട്ടുണ്ട്. 179 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.

 coran-093-1583

ന്യൂ മെട്രോപൊളിറ്റൻ പ്രദേശത്ത് 273 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 10546 ആയിട്ടുണ്ട്. നാല് രോഗികൾ മരണമടയുകയും ചെയ്തിട്ടുണ്ട്. ഇതോടെ നവി മുംബൈയിൽ മരിച്ചവരുടെ എണ്ണം 322ലെത്തുകയും ചെയ്തിട്ടുണ്ട്. കല്യാൺഡോംബിവാലിയിൽ 524 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം 14598ലേക്ക് ഉയർന്നിട്ടുണ്ട്. 225 ആണ് ഇവിടത്തെ മരണ സംഖ്യ.

മറ്റ് നഗരങ്ങളിൽ പൂനെയിൽ 1584 പുതിയ കേസുകളും ഔറംഗാബാദ് സിറ്റിയിൽ 53 കേസുകളും ഔറംഗാബാദ് ജില്ലയിൽ 66 കേസുകളും ജൽന ജില്ലയിൽ 57 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈ മെട്രോ പൊളിറ്റൻ റീജിയണിൽ താനെ സിറ്റി, കല്യാൺ ഡോംബിവാലി, രണ്ട് സാറ്റലൈറ്റ് നഗരങ്ങളിലാണ് രോഗവ്യാപനം ശക്തമായിട്ടുണ്ട്. യഥാക്രമം 16,248 ഉം 16,661 ഉം കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നു: യുഎസിലേക്കും ഫ്രാൻസിലേക്കും വെള്ളിയാഴ്ച മുതൽ സർവീസ് അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നു: യുഎസിലേക്കും ഫ്രാൻസിലേക്കും വെള്ളിയാഴ്ച മുതൽ സർവീസ്

English summary
Maharashtra reports 8641 new coronavirus cases in 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X