
'ശ്രദ്ധയെ 35 കഷണമാക്കി, നിന്നെ 70 കഷണമാക്കും.. സൈലന്‍സര്‍ ഉപയോഗിച്ച് പൊള്ളിച്ചു'; പങ്കാളിക്കെതിരെ യുവതി
മുംബൈ: പങ്കാളി തന്നെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്നുള്ള യുവതിയാണ് ലിവിംഗ് ഇന്‍ ടുഗെദറില്‍ ജീവിക്കുന്ന പങ്കാളിയായ അര്‍ഷാദ് സലീം മാലിക് എന്നയാള്‍ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ അഫ്താബ് അമിന്‍ പൂനാവാല ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയതിന് സമാനമായി അര്‍ഷാദ് സലീം മാലിക് തന്നേയും കൊലപ്പെടുത്തും എന്നാണ് യുവതിയുടെ പരാതി.
അര്‍ഷാദ് സലിം മാലിക് തന്നെ ശല്യപ്പെടുത്തുന്നുണ്ട് എന്നും തന്റെ ഇഷ്ടത്തിന് വിരുദ്ധമായി പോയാല്‍ 70 കഷണങ്ങളായി വെട്ടി നുറക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. നവംബര്‍ 29 ന് ആണ് തന്റെ പങ്കാളിയായ അര്‍ഷാദ് സലിം മാലിക്കിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. 2021 ജൂലൈ മുതല്‍ യുവതി അര്‍ഷാദ് സലിം മാലികിനൊപ്പമാണ് താമസിക്കുന്നത്.

നേരത്തെ മറ്റൊരാളെ വിവാഹം കഴിച്ച് ഒരു കുട്ടിയുള്ള സ്ത്രീയാണ് ഇവര്‍. ഇവരുടെ ഭര്‍ത്താവ് 2019 ല്‍ ഒരു റോഡപകടത്തില്‍ മരിക്കുകയായിരുന്നു. പിന്നീടാണ് ഹര്‍ഷല്‍ മാലി എന്നയാളെ കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും. ഇതിനിടെ ധൂലെയിലെ ലാലിംഗ് ഗ്രാമത്തിലെ ഒരു വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഹര്‍ഷല്‍ മാലി തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ വാദം.
വിവാഹത്തിനൊരുങ്ങി ഫര്സീന് മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും

തുടര്‍ന്ന് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലിവിംഗ് ടുഗെദര്‍ ബന്ധത്തിന് സത്യവാങ്മൂലം തയ്യാറാക്കാന്‍ 2021 ജൂലൈയില്‍ അമല്‍നറിലേക്ക് പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. അവിടെ എത്തിയപ്പോഴാണ് ഇയാളുടെ പേര് അര്‍ഷാദ് സലിം മാലിക് ആണ് എന്ന മനസിലാക്കിയത് എന്നും യുവതി പറയുന്നു.
കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്

ഇവിടെ നിന്ന് യുവതിയെ ഒസ്മാനാബാദിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി. അര്‍ഷാദ് സലിം മാലിക് തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും തന്റെ ആദ്യ ബന്ധത്തിലുണ്ടായ കുഞ്ഞിനെ മതം മാറ്റാന്‍ ശ്രമിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. അര്‍ഷാദ് സലിം മാലിക്കിന്റെ പിതാവും തന്നെ ഉപദ്രവിച്ചതായി യുവതി ആരോപിക്കുന്നു. നാല് മാസത്തിന് ശേഷം അര്‍ഷാദ് സലിം മാലിക് യുവതിയെ ധൂലെയിലെ വിത്ത ഭട്ടി പ്രദേശത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ ഈ വര്‍ഷം ഓഗസ്റ്റ് 26 ന് അവര്‍ അര്‍ഷാദ് സലിം മാലികിന്റെ കുഞ്ഞിന് ജന്മം നല്‍കി. ഈ സമയമത്രയും അര്‍ഷാദ് മാലിക് തന്നെ അധിക്ഷേപിക്കുന്നത് തുടര്‍ന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അയാളെ എതിര്‍ത്തതിനെ തുടര്‍ന്ന് സൈലന്‍സര്‍ ഉപയോഗിച്ച് തന്റെ തൊലി കത്തിച്ചിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. താന്‍ എതിര്‍ത്തപ്പോള്‍ ശ്രദ്ധയെ 35 കഷ്ണങ്ങളാക്കി, പക്ഷേ ഞാന്‍ നിന്നെ 70 കഷ്ണങ്ങളാക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും യുവതി പറയുന്നു.