കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി ബ്രിട്ടീഷ് ഏജന്റെന്ന് സാധ്വി പ്രാചിയും

  • By Soorya Chandran
Google Oneindia Malayalam News

ഗാസിയാബാദ്: രാഷ്ട്രപിതാവായ ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റ് എന്ന് ആദ്യം വിളിച്ചത് ബിജെപിക്കാരോ കോണ്‍ഗ്രസ്സുകാരോ മാര്‍ക്‌സിസ്റ്റുകാരോ ആല്ല. സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ആയ മാക്കണ്ഡേയ കട്ജു ആയിരുന്നു.

എന്നാലിപ്പോള്‍ മറ്റൊരാള്‍ കൂടി പറയുന്നു ഗാന്ധിജി ബ്രിട്ടീഷ് ചാരനായിരുന്നുവെന്ന്. മറ്റാരുമല്ല, വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി.

Sadhvi Prachi

ഗാന്ധിജി ബ്രിട്ടീഷ് ചാരനാണെന്ന് മാത്രമല്ല ഈ സാധ്വി പറയുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഗാന്ധിജിയുടെ സംഭാവന അവഗണിക്കാവുന്നതേ ഉള്ളൂവെന്നും അവര്‍ പറഞ്ഞു. സമാനമായ ആക്ഷേപമായിരുന്നു മാര്‍ക്കണ്ഡേയ കട്ജുവും നേരത്തെ ഉന്നയിച്ചിരുന്നത്.

ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, രാം പ്രസാദ് ബിസ്മില്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നാണ് സാധ്വി പ്രാചി പറയുന്നത്. ഗാസിയാബാദില്‍ ഹിന്ദു ധരം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.

ഗാന്ധിയന്‍ രീതിയിലുള്ള സമരമാര്‍ഗ്ഗങ്ങളും നിരാഹാര സത്യാഗ്രഹവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഉപയോഗശൂന്യമായിരുന്നുവെന്നും സാധ്വി പറയുന്നു. ബിസ്മില്‍ തൂക്കിക്കൊല്ലപ്പെടുമ്പോള്‍ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഗാന്ധിജിയെ പറഞ്ഞത് കൂടാതെ മറ്റൊരു കാര്യം കൂടി സാധ്വി പ്രാചി പറയുന്നുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

English summary
Mahatma Gandhi was a 'British agent': VHP leader Sadhvi Prachi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X