കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിയമം തെറ്റിച്ച് സ്മാര്‍ട്ടായി, ധോണിക്ക് 450 രൂപ പിഴ

Google Oneindia Malayalam News

റാഞ്ചി: മഡ്ഗാര്‍ഡില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതിയ ബൈക്കോടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെ ട്രാഫിക് പോലീസ് പിടികൂടി. നമ്പര്‍പ്ലെയ്റ്റ് ഊരിമാറ്റിയ ശേഷമായിരുന്നു ധോണി ബൈക്കുമായി റോഡില്‍ ഇറങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കിയില്ല. പോലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്തു. 450 രൂപയാണ് ഇന്ത്യന്‍ ക്യാപ്റ്റന് ഫൈന്‍ കിട്ടിയത്.

തിങ്കളാഴ്ച ജന്മനാടായ റാഞ്ചിയില്‍ വെച്ചാണ് ധോണിക്ക് ട്രാഫിക് പോലീസിന്റെ വക പണികിട്ടിയത്. എം എച്ച് പി 6518 എന്ന ബൈക്കിലായിരുന്നു ധോണിയുടെ ഊരുചുറ്റല്‍. ഐ പി എല്‍ ക്രിക്കറ്റിന് മുമ്പായി ധോണി മൂന്ന് മണിക്കൂര്‍ നേരമാണ് റാഞ്ചിയിലൂടെ ബൈക്കോടിച്ച് രസിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെയൊന്നും ഒപ്പം കൂട്ടാതെയാണ് ധോണി ബൈക്കില്‍ കറങ്ങിയത്.

dhoni-bike

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ധോണിയുടെ വീട്ടിലെത്തി പിഴയായ 450 രൂപ കൈപ്പറ്റുകയായിരുന്നു എന്ന് ട്രാഫിക് എസ് പി എസ് കാര്‍ത്തിക് പറഞ്ഞു. ധോണിയുടെ അച്ഛനായ പാന്‍ സിംഗാണ് പിഴ കെട്ടിയത്. നമ്പര്‍പ്ലെയ്റ്റ് ഊരിമാറ്റി ബൈക്കോടിക്കുന്നത് മോട്ടോര്‍ വാഹന നിയമ പ്രകാരം അനുവദനീയമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ധോണി അറിയപ്പെടുന്ന ബൈക്ക് പ്രിയനും കൂടിയാണ്.

അതേസമയം തന്റെ പുതിയ കാവാസാക്കി ബൈക്കിന്റെ ചിത്രം ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വന്‍ ഹിറ്റായി മാറി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ബൈക്ക് ധോണി സ്വന്തമാക്കുന്നത്. എന്നാല്‍ ബൈക്ക് ഇനിയും തന്റെ കയ്യില്‍ എത്തിയില്ല എന്നും അതിനായി ഇനിയും രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും ധോണി ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു.

English summary
Mahendra Singh Dhoni was fined by the Ranchi traffic police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X