Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഷേക് ബാനര്‍ജിയെയും, മഹുവയെയും വലിച്ചിഴച്ച് ഡല്‍ഹി പോലീസ്, കസ്റ്റഡിയിലെടുത്തു, പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൊവ്വാഴ്ച്ച രാത്രി നടത്തിയ ധര്‍ണയില്‍ പോലീസിന്റെ കൈയ്യാങ്കളി. തൃണമൂല്‍ എംപി മഹുവ മൊയിത്ര, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവരെ പോലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ചു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. നിരവധി നേതാക്കളെയാണ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഗ്രാമീണ വികസന വകുപ്പ് സഹമന്ത്രി സധ്വി നിരഞ്ജന്‍ ജ്യോതിയുമായി ബംഗാളിനുള്ള ഫണ്ടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉന്നയിക്കാനാണ് തൃണമൂല്‍ നേതാക്കള്‍ അനുമതി തേടിയത്. അനുമതി ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം.

mahua-moitra-protest

ബംഗാളിനുള്ള ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രം മടികാണിക്കുന്നു എന്നാണ് തൃണമൂലിന്റെ ആരോപണം. കേന്ദ്ര ഫണ്ടിന്റെ പേരിലാണ് തലസ്ഥാന നഗരി തുടര്‍ച്ചയായ രണ്ടാം ദിനവും തൃണമൂല്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ മഹുവ, അഭിഷേക് ബാനര്‍ജി എന്നിവരെ കൂടാതെ എംപിമാരും, എംഎല്‍എമാരും, മന്ത്രിമാരും, തൊഴിലുറപ്പ് ജീവനക്കാരും വരെ പ്രതിഷേധത്തിനായി എത്തിയിരുന്നു.

നേരത്തെ രാജ്ഘട്ടില്‍ രണ്ട് മണിക്കൂര്‍ കുത്തിയിരിപ്പ് സമരവും ഇവര്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് പോലീസ് ഇവരെ ഒഴിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കൃഷി ഭവനിലുള്ള ഗ്രാമീണ വികസന മന്ത്രാലയത്തിലേക്ക് ടിഎംപി നേതാക്കള്‍ മാര്‍ച്ച് നടത്തിയത്. സഹമന്ത്രി സദ്വി നിരഞ്ജന്‍ ജ്യോതിയെ കണ്ട് പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി കാണാന്‍ അനുമതി നല്‍കിയില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

അഞ്ച് പ്രതിനിധികളില്‍ കൂടുതല്‍ കാണാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയെന്ന് ടിഎംസി നേതാക്കള്‍ പറഞ്ഞു. അതേസമയം ഡല്‍ഹി പോലീസ് വലിച്ചിഴയ്ക്കുന്ന വീഡിയോ മഹുവ മൊയിത്ര പങ്കുവെച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരെ ഇത്തരത്തിലാണ് കൈകാര്യം ചെയ്യുന്നത്. അതും മന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ച ശേഷമെന്നും മഹുവ പറഞ്ഞു.

മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷം മന്ത്രി ഞങ്ങള്‍ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി നിഷേധിച്ചുവെന്നും മഹുവ ട്വീറ്റ് ചെയ്തു. ഞങ്ങളെ പിടിച്ച് പുറത്താക്കാന്‍ നരേന്ദ്ര മോദി നിങ്ങള്‍ക്ക് സാധിച്ചേക്കും. പക്ഷേ സത്യം ഒരിക്കലും ഇല്ലാതാവില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കോടികളാണ് നിങ്ങള്‍ അനധികൃതമായി തടഞ്ഞ് വെച്ചിരിക്കുന്നത്. ഇന്ത്യ 2024ല്‍ നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും മഹുവ മൊയിത്ര മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രതിഷേധിക്കുന്ന എംപിമാര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതാണ്. അവര്‍ക്കായി രണ്ടര മണിക്കൂറാണ് പാഴാക്കിയത്. എട്ടരയോടെയാണ് അവരെ കാത്തുനിന്ന ശേഷം താന്‍ മടങ്ങിയതെന്നും കേന്ദ്ര മന്ത്രി സധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. എന്നാല്‍ മൂന്ന് മണിക്കൂര്‍ ഞങ്ങളെ കാത്തിരുത്തിയശേഷം, പിന്‍വാതിലിലൂടെ അവര്‍ ഓടിപ്പോവുകയായിരുന്നുവെന്നും മഹുവ ആരോപിച്ചു. നിങ്ങള്‍ നുണപറയുകയാണ്. ആരൊക്കെയാണ് കാണാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ പരിശോധിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ കാത്തിരുത്തിയ ശേഷം മന്ത്രി ഓടിരക്ഷപ്പെട്ടെന്നും മഹുവ ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+