കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പറഞ്ഞതിലെ പത്ത് പോയിന്റുകള്‍

Google Oneindia Malayalam News

ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലൂടെ ഒരുമാതിരിപ്പെട്ട എല്ലാവരെയും കയ്യിലെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഇത്രയും ഉറച്ച ശബ്ദം പാര്‍ലമെന്റ് കേള്‍ക്കുന്നത് എന്നുപോലും ആളുകള്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും മോദിയുടെ വാക്കുകള്‍ക്ക് കരുത്തായി.

എല്ലാവരെയും തൊട്ടുതലോടിയാണ് മോദി പ്രസംഗിച്ചുനിര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ സഹകരണം വേണം. കേരളത്തിന്റെ കുടുംബശ്രീയും ജയലളിതയുടെ ഭരണ മികവും മിസോറാമിലെ ഓര്‍ഗാനിക് കൃഷിയും മോദി പരാമര്‍ശിച്ചു. മുസ്ലിങ്ങളുടെ വികസനവും പാവപ്പെട്ടവരുടെ ഉന്നതിയും തന്റെ മനസിലുണ്ടെന്ന് ആവര്‍ത്തിച്ചു.

ശ്രേഷ്ഠ ഭാരത നിര്‍മാണത്തിനുള്ള മോദി സ്‌റ്റൈല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞ 10 പോയിന്റുകള്‍ നോക്കൂ

ഇന്ത്യയുടെ ഇമേജ്

ഇന്ത്യയുടെ ഇമേജ്

അഴിമതിയുടെ നാട് എന്ന ഇമേജില്‍ നിന്നും ഇന്ത്യയെ കഴിവിന്റെയും വികസനത്തിന്റെയും ഇന്ത്യയാക്കി മാറ്റും. രാജ്യത്തിന് മാനവവിഭവ ശേഷി ഉണ്ട്. ലോകത്തിന് വേണ്ടതും അതുതന്നെ.

പീഡനം - പ്രതികരണം ശ്രദ്ധയോടെ

പീഡനം - പ്രതികരണം ശ്രദ്ധയോടെ

ബലാത്സംഗക്കേസുകളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കു. എപ്പോഴും അഭിപ്രായം പറയണമെന്നില്ല. മിണ്ടാതിരുന്നാലും കുഴപ്പമില്ല. സ്ത്രീകളുടെ സുരക്ഷയെ മാനിക്കുക.

അഹങ്കാരമരുത്

അഹങ്കാരമരുത്

ജയിച്ചു എന്ന് കരുതി അഹങ്കാരം പാടില്ല. മുതിര്‍ന്നവരുടെ ആശീര്‍വാദങ്ങള്‍ വാങ്ങി ജോലി ചെയ്യുക. തോറ്റവരെ കളിയാക്കാതിരിക്കുക. പ്രതിപക്ഷത്തെ കൂടെ കൂട്ടുക

വിലക്കയറ്റം ഇല്ലാതാക്കണം

വിലക്കയറ്റം ഇല്ലാതാക്കണം

അവശ്യസാധനങ്ങളുടെ വില കുറക്കാന്‍ അടിയന്തിര നടപടി. തിരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയില്‍ മാത്രമല്ല. രാജ്യത്തെ സാധാരണക്കാര്‍ക്ക് ആവശ്യം ആയതുകൊണ്ടാണ്.

വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം

വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം

വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിമര്‍ശനം കൂടുന്തോറും പ്രവര്‍ത്തന ക്ഷമതയും കൂടും. ജനാധിപത്യത്തില്‍ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

2022 ല്‍ എല്ലാവര്‍ക്കും വീട്

2022 ല്‍ എല്ലാവര്‍ക്കും വീട്

2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട്. സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ വീടില്ലാത്ത ആരും രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല.

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി

ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സര്‍ക്കാര്‍ മുന്നോട്ടുപോകും. ശരീരത്തിലെ ഒരു ഭാഗം ദുര്‍ബലമായാല്‍ ശരീരം ആരോഗ്യത്തോടെ എന്ന് പറയാന്‍ പറ്റില്ല. എല്ലാഭാഗവും ആരോഗ്യത്തോടെ ഇരിക്കണം.

വാഗാദ്‌നങ്ങള്‍

വാഗാദ്‌നങ്ങള്‍

തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാവരും അറിഞ്ഞ് ജോലി ചെയ്യുക. പ്രസിഡണ്ടിന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കും.

വികസനം വേണം

വികസനം വേണം

രാജ്യത്ത് വികസനം വേണം. അതിനായി ഒത്തൊരുമിച്ച പ്രവര്‍ത്തിക്കണം. ക്രിക്കറ്റ് മാച്ച് കാണാന്‍ ഒന്നിക്കാമെങ്കില്‍ ജനങ്ങള്‍ വികസനത്തിന് വേണ്ടിയും ഒന്നിക്കാന്‍ കഴിയും.

സംസ്ഥാനങ്ങളോടൊപ്പം

സംസ്ഥാനങ്ങളോടൊപ്പം

സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഓരോ സംസ്ഥാനത്തെയും വികസന മാതൃകകള്‍ പ്രാവര്‍ത്തികമാക്കും. വികസനത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ മത്സരിക്കുന്ന അവസ്ഥ വരട്ടെ.

English summary
10 major points of Modi's maiden speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X