കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് മതപരിവർത്തനം; ഇടനിലക്കാരി എഎസ് സൈനബയെന്ന് ആരോപണം, ടൈംസ് നൗവിന് നോട്ടീസ്!

  • By Desk
Google Oneindia Malayalam News

ദില്ലി: ദേശീയ ചാനലായ ടെസ് നൗവിന് മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നോട്ടീസ്. അപകീർത്തി കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ എസ് സൈനബ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവര്‍ ആഗസ്ത് 30 ന് കോടതിയില്‍ ഹാജരാവണമെന്നാണ് സമൻസിൽ പറയുന്നത്.

സംസ്ഥാനത്തെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം മതത്തിലക്ക് മത പരിവര്‍ത്തനം നടത്താന്‍ എ എസ് സൈനബയുടെ ഇടപെടലുകളുണ്ടെന്നും മതപരിവര്‍ത്തനം നടത്തുന്നവരെ സൈനബ സംരക്ഷിക്കുന്നുണ്ടെന്ന് ടൈംസ് നൗ ആരോപിച്ചിരുന്നു. 'കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റത്തിന് ഇരയാക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു' എന്ന പരിപാടിയിലായിരുന്നു ആരോപണം. ഇതിനെതിരെയാണ് സൈനബ പരാതി നൽകിയത്.

മതം മാറ്റാൻ സഹായിച്ചു

മതം മാറ്റാൻ സഹായിച്ചു


ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാവുന്ന ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍ സൈനബ ചെയ്തു കൊടുക്കുന്നുണ്ടെന്ന് എന്‍ഐഎയുടെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ചാനൽ ആരോപിച്ചിരുന്നു. വിവാദമായ ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ടൈംസ് നൗ പരിപാടി സംഘടിപ്പിച്ചത്. ഇതിലാണ് പോപ്പുലർ ഫ്രണ്ട് വനിത നേതാവ് സൈനബയ്ക്കെതിരെ ചാനലിൽ ആരോപണം ഉയർന്നത്.

സമൂഹത്തിൽ അപകീർത്തി ഉണ്ടാക്കി

സമൂഹത്തിൽ അപകീർത്തി ഉണ്ടാക്കി


കേരളത്തില്‍ നടന്ന പത്തോളം മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സൈനബ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ടൈംസ് നൗവിലെ റിപ്പോർട്ട്. 2017 ആഗസ്ത് 30ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ തന്നെ ലൗ ജിഹാദിന്റെ ഇടനിലക്കാരിയാക്കി കാണിക്കാന്‍ ശ്രമം നടന്നു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തെ മുസ്ലിം വിഭാഗത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നതാണെന്ന് സൈനബ പരാതിയിൽ ആരോപിക്കുന്നു. തനിക്ക് അപകീർത്തി ഉണ്ടാക്കുന്ന തരത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് പരാതിയിൽ പറയുന്നു.

ചുക്കാൻ പിടിച്ചത്...

ചുക്കാൻ പിടിച്ചത്...


കോട്ടയം ജില്ലയിൽ വൈക്കം സ്വദേശി അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടർ ട്രെയിനി ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയതും തുടർന്ന നടന്ന വിവാഹ സംബന്ധമായ നടപടികളും വൻ വിവാദമായിരുന്നു. ഇതിനിടയിൽ സുഹൃത്തുക്കളായ ഫസീനയും ജസീനയും അവരുടെ പിതാവ് അബൂബക്കറോടൊപ്പംചേർന്ന് അഖിലയെ എവിടേയ്ക്കോ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതായി ആരോപിച്ച് അഖിലയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് ചുക്കാൻ പിടിച്ചത് സൈനബയാണെന്നും ആരോപണം ഉയർന്നിരുന്നു.

മത പഠനം

മത പഠനം

ഹാദിയ മത പഠനം നടത്തുന്നതിനായി സത്യസരണി എന്ന വിദ്യാഭ്യാസ പരിവർത്തന കേന്ദ്രത്തിൽ എത്തിയിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് കൂട്ടുനിന്നത് സൈനബയാണെന്ന് അഖിലയുടെ അച്ഛൻ കോടതിയിൽ ആരോപിക്കുകയും ചെയ്തിരുന്നു. അഖില എന്ന ഹാദിയ മതപഠനത്തിനായി സൈനബയോടൊത്തു താമസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അനധികൃതവും നിർബന്ധിതവുമായ അനേകം മതപരിവർത്തനങ്ങളിൽ സത്യസരണി നേരത്തെതന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഖിലയുടെ പിതാവ് അശോകന്റെ ആരോപണം.

English summary
The Judicial First Class Magistrate Court, Malappuram has issued summons on a complaint filed by Ms. A.S. Sainaba, President, National Women’s Front (NWF) alleging that a show aired by Times Now had wrongly accused her of playing a major role in converting women into Islam and providing them a hideout.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X