കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ദമ്പതികള്‍ ലഹരിക്കടത്തില്‍ പിടിയില്‍; പിടിയിലായത് ഏഴ് കോടിയുടെ ലഹരിക്കടത്ത് കേസില്‍ ജാമ്യത്തിലിരിക്കെ

Google Oneindia Malayalam News

ബെംഗളൂരു: യുവ മലയാളി ദമ്പതികള്‍ മയക്ക് മരുന്ന് കച്ചവടത്തില്‍ ബെംഗളൂരില്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരെയാണ് ബെംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്.

നേരത്തെ ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയിലില്‍ കിടന്നവരാണ് ഇരുവരും. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ സിഗില്‍ വര്‍ഗീസും വിഷ്ണു പ്രിയയയും ഈ കേസില്‍ ജാമ്യം നേടിയ ശേഷമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തി പിടിയിലായിരിക്കുന്നത്.

FD

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി സിഗില്‍ വര്‍ഗീസും വിഷ്ണു പ്രിയയയും പിടിക്കപ്പെട്ടത്. നോര്‍ത്ത് ബംഗളൂരുവിലെ കോതനൂരില്‍ വാടകവീടെടുത്ത് താമസിച്ചുവരുകയായിരുന്നു ഇരുവരും. ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും.

പിന്നീട് വാടകവീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി മാറി. 2020 മുതലാണ് മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. വിക്രം എന്നൊരു സഹായിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.

'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

ആന്ധ്രാപ്രദേശില്‍ നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇരുവരും മയക്കുമരുന്ന് ഇടപാടിലേക്ക് തിരഞ്ഞത്. ഇവരുടെ ബാങ്ക് ഇടപാടുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. വന്‍ മയക്കുമരുന്ന് ശൃംഖലുടെ ഭാഗമാണ് ഇവര്‍ എന്നാണ് പൊലീസ് അനുമാനം.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠിച്ച വിഷ്ണുപ്രിയയും സിഗിലും ഇവിടെ വെച്ച് അടുപ്പത്തിലാകുകയായിരുന്നു. കോളെജ് പഠനസമയത്ത് തന്നെ ഇരുവരും മയക്കുമരുന്ന് ലോബിയുടെ വലയിലായിരുന്നു എന്നാണ് വിലയിരുത്തല്‍. കുറച്ചുകാലം സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തശേഷമാണ് പിന്നീട് ഫ്രീലാന്‍സായി ടാറ്റു ആര്‍ട്ടിസ്റ്റുകളായി മാറിയത്.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

നേരത്തേ മൊബൈല്‍ മോഷണക്കേസില്‍ ഇവരുടെ സഹായി വിക്രം അറസ്റ്റിലായിരുന്നു. വിഷ്ണുപ്രിയയും, സിഗിലുമാണ് മയക്കുമരുന്ന് നല്‍കിയത് എന്നാണ് വിക്രം പൊലീസിനോട് പറഞ്ഞത്.

English summary
Malayali couple and tattoo artists Sigil Varghese and Vishnupriya again caught in drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X