കോവിഡിന് ചികിത്സ തേടിയില്ല; ചെന്നൈയിൽ മലയാളി ദമ്പതികൾ മരിച്ചു
ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡായിരുന്നുവെന്ന് സ്ഥിരീകരിച്ചത്
ചെന്നൈ: കോവിഡ് സ്ഥിരീകരിച്ചിട്ടും ചികിത്സ തേടാതെ വീട്ടിൽ തന്നെ തുടർന്ന ദമ്പതികൾ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പി.ആർ.ഒ. ആണ്. വന്ദന കെ.കെ. നഗറിലെ സ്വകാര്യ സ്കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പലായിരുന്നു.

ദിവസങ്ങളായി ഇരുവരെയും പുറത്തേക്കു കാണുന്നില്ലായിരുന്നു. ഇതേ തുടർന്ന് സംശയം തോന്നിയ അയൽക്കാർ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ ദമ്പതികളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യ രവീന്ദ്രൻ ആംബുലൻസിൽ വച്ച് തന്നെ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്.
തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. തനിച്ചുതാമസിച്ചിരുന്ന ഇവർക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. ഇരുവരും ആശുപത്രിയിൽ പോകാനും കൂട്ടാക്കിയില്ല.
ഇവർക്ക് മക്കളില്ല. വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തി. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്കാരം നടത്തും. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ കോവിഡ് വ്യാപനവും രൂക്ഷമാവുകയാണ്.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍












Click it and Unblock the Notifications