കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ഭാര്യ റൈഹാനത്തിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി. ഹത്രാസ് ദളിത് പീഡന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത് 2020 ഒക്ടോബറിലാണ്. പിന്നീട് യുഎപിഎ, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ പഹലിന്റെ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുകയും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയുമായിരുന്നു. രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

p

അതേസമയം, ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. വിധി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഹര്‍ജി തള്ളി എന്ന വിവരം കുറച്ച് മുമ്പ് അറിഞ്ഞതേയുള്ളൂ. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വിധി വരാനുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. ജാമ്യം ലഭിക്കാനുള്ള ശ്രമം തുടരും. ഓരോ വാതിലും മുട്ടുകയാണ്. നീതി ലഭിക്കും വരെ ശ്രമം തുടരുമെന്നും റൈഹാനത്ത കൂട്ടിച്ചേര്‍ത്തു.

1200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനര്‍നിര്‍മിക്കുന്നു; പാകിസ്താന്‍ ഭരണകൂടം പദ്ധതി പ്രഖ്യാപിച്ചു1200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനര്‍നിര്‍മിക്കുന്നു; പാകിസ്താന്‍ ഭരണകൂടം പദ്ധതി പ്രഖ്യാപിച്ചു

ഡല്‍ഹി കേന്ദ്രമായിട്ടാണ് സിദ്ദിഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് ചുട്ടുകൊന്ന കേസ് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക് പോയതായിരുന്നു അദ്ദേഹം. മഥുരയില്‍ വച്ചാണ് പോലീസ് തടഞ്ഞതും കസ്റ്റഡിയിലെടുത്തും. ഹത്രാസ് സംഭവത്തിന്റെ മറവില്‍ കുഴപ്പങ്ങളുണ്ടാക്കാനാണ് വന്നത് എന്നായിരുന്നു പോലീസിന്റെ ആരോപണം. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സിദ്ദിഖിനൊപ്പം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും ജയിലിലാണ്. കേസില്‍ 4000 പേജുള്ള കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

യുപി പോലീസ് സിദ്ദിഖ് കാപ്പനോട് ക്രൂരമായി പെരുമാറുന്ന വിവരം നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സിദ്ദിഖിന്റെ ഭാര്യ തന്നെയാണ് ഈ വിവരം പരസ്യപ്പെടുത്തിയത്. കൊവിഡ് രൂക്ഷമായ വേളയിലായിരുന്നു ഇത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സിദ്ദിഖിന് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികില്‍സ നല്‍കിയിരുന്നു എങ്കിലും പോലീസ് വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അന്ന് ആശുപത്രിയില്‍ വച്ച് സിദ്ദിഖിനെ കാണാന്‍ കുടുംബം ശ്രമിച്ചിരുന്നെങ്കിലും അനുമതി കിട്ടിയില്ല.

Recommended Video

cmsvideo
ദിലീപിന്റെ വീടിനു മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡുകൾ | *Kerala

English summary
Malayali Journalist Siddique Kappan Bail Plea Rejected By Allahabad High Court; Wife Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X