മലയാളി അധ്യാപിക നാഗർകോവിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ; മരിക്കും മുൻപ് വീട്ടുകാർക്ക് ശബ്ദ സന്ദേശം
നാഗർകോവിൽ: മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിൽ ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം പിറവന്തൂർ സ്വദേശി ( 25 ) ആണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ആറ് മാസം മുമ്പായിരുന്നു ശ്രുതിയുടെയും തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനുമായ കാർത്തികുമായിട്ടുള്ള വിവാഹം.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്നാണ് വിവരം. ശ്രുതി എം എ പൂർത്തിയാക്കി കോളേജിൽ അസിസ്റ്റന്റ് ഫ്രൊഫസർ ആയി ജോലി ചെയ്യുകയായിരുന്നു. വിവാഹത്തിന് വിവാഹ സമ്മാനമായി കാർത്തികിന്റെ വീട്ടുകാർക്ക് പത്ത് ലക്ഷം രൂപയും 50 പവനും നൽകിയതായി ശ്രുതിയുടെ ബന്ധുക്കൾ പറയുന്നു.

എന്നിട്ടും കാർത്തികിന്റെ അമ്മയിൽ നിന്ന് സ്ത്രീധന പീഡനം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മരണത്തിന് തൊട്ടുമുൻപ് ശ്രുതി വീട്ടുകാർക്ക് അയച്ച ശബ്ദ സന്ദേശത്തിൽ കാർത്തികിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ ശ്രുതിയെ നിർബന്ധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഭർത്താവിനൊപ്പം ഇരിക്കാൻ സമമ്തിക്കുന്നില്ലെന്നും വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി നാണക്കേട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകാെണ്ടാണ് കടുംകൈ ചെയ്യുന്നതെന്നും ശ്രുതിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നതായി ബന്ധുക്കൾ പറയുന്നു.












Click it and Unblock the Notifications