കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി പഠിപ്പിച്ചു 'പോ മോനെ മോദി'... തമിഴ് മക്കള്‍ കാണിച്ചു 'ഗോ ബാക്ക് മോദി'!!!

  • By Desk
Google Oneindia Malayalam News

ചെന്നൈ: അടുത്ത കാലത്ത് കേരളം സന്ദര്‍ശിച്ച ബിജെപി ദേശീയ നേതാക്കള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ പൊങ്കാലകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി സോമാലിയയേക്കാള്‍ കഷ്ടമാണെന്ന് പറഞ്ഞതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പൊങ്കാല കിട്ടിയത്.

മോദിയെ ആട്ടിപ്പായിക്കാന്‍ തമിഴ് മക്കള്‍!!! ഗോബാക്ക് മോദി ട്വിറ്ററില്‍ ആഗോള ട്രെന്‍ഡിങ്...മോദിയെ ആട്ടിപ്പായിക്കാന്‍ തമിഴ് മക്കള്‍!!! ഗോബാക്ക് മോദി ട്വിറ്ററില്‍ ആഗോള ട്രെന്‍ഡിങ്...

'പോ മോനേ മോദി' എന്നായിരുന്നു അന്ന് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ ഹാഷ്ട് ടാഗ്. പോ മോനെ ദിനേശാ എന്ന സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ഡയലോഗിനെ പിന്‍പറ്റിയായിരുന്നു ആ ഹാഷ്ടാഗ്. ഇന്ത്യയില്‍ തന്നെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു അത്. അമിത് ഷാ ഒഓണത്തിന് പകരം വാമന ജയന്തി ആശംസിച്ചപ്പോള്‍ 'അലവലാതി ഷാജി' എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ് ആയിരുന്നു.

Modi

ഇപ്പോള്‍ നരേന്ദ്ര മോദി ചെന്നൈയിലെത്തിയപ്പോള്‍ തമിഴകം ഒന്നടങ്കം പറഞ്ഞു 'ഗോബാക്ക് മോദി'. പണ്ട് കേരളം പറഞ്ഞത് തന്നെയാണിത് 'പോ മേനെ മോദി'! കേരളത്തില്‍ ഒരു വിഭാഗം മാത്രമാണ് അത് ഏറ്റെടുത്തത് എങ്കില്‍ തമിഴകത്ത് അങ്ങനെ ചേരിതിരിവൊന്നും ഉണ്ടായില്ല. കേരളത്തില്‍ കണ്ടതിലും വലിയ പ്രതിഷേധമാണ് അവിടെ അരങ്ങേറിയത്.

ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ... ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

വിമാനത്താവളത്തിന് മുന്നിലും റോഡുകളിലും ആയി ആയിരങ്ങള്‍ ആയിരുന്നു കരിങ്കൊടിയുമായി മോദിയെ വരവേല്‍ക്കാന്‍ കാത്തുനിന്നത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നതിനെതിരെ ആയിരുന്നു തമിഴ് മക്കളുടെ പ്രതിഷേധം. എന്നാല്‍ കരിങ്കൊടി പ്രതിഷേധം ഭയന്ന് റോഡ് മാര്‍ഗ്ഗമുള്ള യാത്രകള്‍ പ്രധാനമന്ത്രി ഒഴിവാക്കുകയായിരുന്നു.

അതുകൊണ്ടൊന്നും തോറ്റ് പിന്‍മാറാന്‍ തമിഴ് പ്രതിഷേധക്കാര്‍ തയ്യാറായില്ല. കറുത്ത നിറത്തിലുള്ള ഹൈഡ്രജന്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി അവര്‍ പ്രതിഷേധിച്ചു. ഹെലികോപ്റ്ററില്‍ പോകുന്ന മോദിക്ക് ആ ബലൂണുകള്‍ കാണാതിരിക്കാന്‍ ആവില്ലല്ലോ!

രണ്ട് ഔദ്യോഗിക പരിപാടികള്‍ ആയിരുന്നു നരേന്ദ്ര മോദിക്ക് തമിഴ് നാട്ടില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോയുടെ ഉദ്ഘാടനവും അഡയാര്‍ ക്യാന്‍സര്‍ സെന്ററിലെ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനവും. രണ്ടിടത്തും പ്രധാനമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍ ആയിരുന്നു. രണ്ട് പരിപാടികളും തടസ്സമൊന്നും ഇല്ലാതെ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു.

English summary
Mallus started woth #PoMoneModi Hashtag, now Tamilians protest with #GoBackModi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X