ഡല്‍ഹി, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടു; ആരോപണവുമായി മമത
കൊല്‍ക്കത്ത: ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടെടുപ്പ് അട്ടിമറിക്കാനായി ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ വോട്ടര്‍മാരെ ബിജെപി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മമത ബാനര്‍ജി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവെയാണ് മമതയുടെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി നിലകൊള്ളുന്നില്ലെങ്കില്‍ നീതിയുക്തമായ തിരഞ്ഞെടുപ്പ് അസാധ്യമായിരിക്കും എന്നും അവര്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിടുക്കത്തില്‍ നിയമിച്ചുകൊണ്ട് പോളിംഗിനെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചതായി മമത അവര്‍ വിമര്‍ശിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടത്തുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്കി.

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുഗ്രഹത്തോടെ ബിജെപി വോട്ടര്‍ പട്ടികയില്‍ എങ്ങനെ കൃത്രിമം കാണിക്കുന്നു എന്നത് വളരെ വ്യക്തമാണ്. 2006 ലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ മുന്നേറ്റത്തിനിടെ എനിക്ക് 26 ദിവസത്തെ നിരാഹാര സമരം നടത്താന്‍ കഴിയുമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും നമുക്ക് ഒരു മുന്നേറ്റം ആരംഭിക്കേണ്ടി വരും. വോട്ടര്‍ പട്ടിക ശരിയാക്കാനും വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യാനുമുള്ള ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാലത്തേക്ക് ധര്‍ണ നടത്താം,' മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ വോട്ടര്‍മാരുടെ എന്റോള്‍മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. 'ബിജെപിയുടെ സഹായത്തോടെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വ്യാജ വോട്ടര്‍മാരെ ഞങ്ങള്‍ തിരിച്ചറിയും. പുറത്തുനിന്നുള്ളവരെ ബംഗാള്‍ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' മമത പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി ചെയ്തത് ബംഗാളില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നും അവര്‍ മുന്നറിയിപ്പ് നല്കി. ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 48 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. തുടര്‍ച്ചയായി 10 വര്‍ഷം ഡല്‍ഹി ഭരിച്ച ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. ഡല്‍ഹിയില്‍ ബിജെപി 27 വര്‍ഷത്തിന് ശേഷമാണ് അധികാരത്തിലെത്തിയത്.
അതേസമയം നിയമവിരുദ്ധമായി കുടിയേറിയവരെ അമേരിക്കയില്‍ നിന്ന് ചങ്ങലയിട്ട് നാടുകടത്തുന്നതിനെ മമ ബാനര്‍ജി ശക്തമായി അപലപിച്ചു. ഇത് ലജ്ജാകരമാണ് എന്നും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അവരെ തിരികെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ അയയ്ക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. 'തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം, ബിജെപി നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നു.
പക്ഷേ നമ്മുടെ പൗരന്മാരെ യുഎസില്‍ നിന്ന് ചങ്ങലയിട്ട് നാടുകടത്തുന്നു. എന്തുകൊണ്ട്? ഇത് രാജ്യത്തിന് നാണക്കേടാണ്,' അവര്‍ പറഞ്ഞു. കൊളംബിയ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ ക്രമീകരിച്ചുവെന്നും, കേന്ദ്രത്തിലെ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് അത് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും മമത ബാനര്‍ജി ചോദിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications