കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ഭൂമിയിലെയും കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലെയും അഭയാര്‍ഥി കോളനികള്‍ നിയമവിധേയമാക്കും

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അഭയാര്‍ഥി കോളനികള്‍ നിയമവിധേയമാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്വകാര്യ ഭൂമിയിലെയും കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലെയും കോളനികളടക്കം നിയമവിധേയമാക്കാനുള്ള നീക്കത്തിലാണ് മമത മന്ത്രിസഭ. കുടിയൊഴിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമിയുടെ അവകാശം നല്‍കുമെന്നും ബാനര്‍ജി പറഞ്ഞു. രാജ്യമെമ്പാടും എന്‍ആര്‍സി നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന.

എല്ലാം തകർത്തത് ശിവസേന, നൽകാത്ത വാഗ്ദാനങ്ങളുടെ പേരിൽ വിലപേശൽ നടത്തി, വിമർശനവുമായി ഫട്നാവിസ്എല്ലാം തകർത്തത് ശിവസേന, നൽകാത്ത വാഗ്ദാനങ്ങളുടെ പേരിൽ വിലപേശൽ നടത്തി, വിമർശനവുമായി ഫട്നാവിസ്

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മമത സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കാണ് ഇവര്‍. അതിനാല്‍ സംസ്ഥാനത്ത് എന്‍ആര്‍സി അടിയന്തരമായി നടപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

mamata952-1

സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന 94 അഭയാര്‍ഥി കോളനികള്‍ നേരത്തെ തന്നെ നിയമവിധേയമാക്കിയതായി ക്യാബിനറ്റ് യോഗത്തിന് ശേഷം മമത പ്രഖ്യാപിച്ചു. എന്നാല്‍ നിരവധി അഭയാര്‍ഥി ക്യാമ്പുകള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമാണ് ഉള്ളത്.

ഈ കോളനികള്‍ ക്രമീകരിക്കാനും അവര്‍ക്ക് ഭൂമി നല്‍കാനും വളരെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്. ഇവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിരവധി കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒഴിപ്പിക്കല്‍ നോട്ടീസാണ് അവര്‍ക്ക് കേ്ന്ദ്രം കൊടുത്തതെന്നും ദീദി ആരോപിച്ചു.

English summary
Mamata Banerjee about refugee colonies in private and centre government owned land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X