• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രത്തിനെ ഞെട്ടിച്ച് മമതയുടെ പുതിയ നീക്കം; തിരിച്ച് വിളിച്ച ആലാപന്‍ രാജിവെച്ചു,ഉടനെ പുതിയ നിയമനം

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിനെതിരായ നീക്കം കൂടുതല്‍ ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിച്ച ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദിയോപാധ്യായയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നിയമിച്ചുകൊണ്ടാണ് മമത ബാനര്‍ജി പുതിയ പോര്‍മുഖം തുറന്നത്.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ആലാപന്‍ ബാനര്‍ജിയെ മൂന്ന് വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചുവെന്നാണ് മമത ബാനര്‍ജി അറിയിച്ചത്. അലപൻ ബന്ദിയോപാധ്യായയെ ദില്ലിയിലേക്ക് തിരികെ അയക്കില്ലെന്ന് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മണിക്കൂറുകൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി.

ആലാപന്‍ ബന്ദിയോപാധ്യായ

സംസ്ഥാനത്തെ കോവിഡ് പോരാട്ടത്തിനിടയിലാണ് ആലാപന്ബ‍ന്ദിയോപാധ്യായയെ കേന്ദ്രത്തിലേക്ക് മാറ്റുന്ന കേന്ദ്രത്തിന്റെ ഉത്തരവ വരുന്നത്. ഇത് പാലിക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി. ഏകപക്ഷീമായ തീരുമാനം പുനരാലോചിക്കണമെന്നും മമത ആവശ്യപ്പെട്ടു. ആലാപൻ ബാനർജിയോട് ഇന്ന് നേരിട്ട് എത്താനായിരുന്നു പേഴ്‌സണൽ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

രാജി ഉടന്‍

എന്നാല്‍ ഇന്ന് അദ്ദേഹം ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും ആലാപൻ ബാനർജി അറിയിച്ചതായാണ് വിവരം. ബന്ദിയോപാധ്യായ വിരമിച്ചതിന് പിന്നാലെ എച്ച് കെ ദ്വിവേദി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.

സേവനം തുടരണം

"അവർ ഒരു കാരണവും വ്യക്തമാക്കിയിട്ടില്ല. തീരുമാനം അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി. കോവിഡ് മഹാമാരിയെ നേരിടാന്‍ അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്ന് ഞാൻ തീരുമാനിച്ചു. ദരിദ്രർ, സംസ്ഥാനം, രാജ്യം, ദുരിതബാധിതരായ ജനങ്ങൾ എന്നിവർക്കായി അദ്ദേഹം തന്റെ സേവനം തുടരണം. അതിനായി അദ്ദേഹത്തിന് പുതിയ നിയമനം നല്‍കി''-മുഖ്യമന്ത്രി പറഞ്ഞു.

നല്‍കുന്നത് എന്ത് സന്ദേശം

''തന്റെ ജീവിതം ജോലിക്ക് വേണ്ടി സമർപ്പിച്ച ഒരു ബ്യൂറോക്രാറ്റിനെ അപമാനിക്കുകയാണെങ്കിൽ, സർക്കാരും പ്രധാനമന്ത്രിയും എന്ത് സന്ദേശമാണ് നല്‍കുന്നത്? അവർ ബോണ്ടഡ് തൊഴിലാളികളാണോ? കേന്ദ്രത്തിൽ ധാരാളം ബംഗാളി കേഡർ ഉദ്യോഗസ്ഥരുണ്ട്. എനിക്ക് അവരെ തിരിച്ചുവിളിക്കാൻ കഴിയുമോ? മിസ്റ്റർ ബിസി പ്രധാനമന്ത്രി? മിസ്റ്റർ മാൻ-കി-ബാത്ത് പ്രധാനമന്ത്രി? "- മമത പറയുന്നു.

യോഗത്തില്‍ പങ്കെടുത്തില്ല

പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ നിന്നും മമത ബാനർജിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 10 ന് കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകികൊണ്ടുള്ള നോട്ടീസ് പുറത്ത് വന്നത്.

അനാദരവ്

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഒരു പ്രധാനമന്ത്രിയോട് ഇത്ര വൃത്തികെട്ടതും അനാദരവുള്ളതും അഹങ്കാരത്തോടെയും പെരുമാറിയിട്ടില്ലെന്നാണ് യോഗത്തില്‍ നിന്നും വിട്ടുനിന്ന മമതയെ കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശേഷിപ്പിച്ചത്

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Kangana Ranaut's Twitter account permanently suspended

  English summary
  Mamata Banerjee appoints Alapan Bandyopadhyay as Chief Minister's Chief Adviser
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X