കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല!! അടുത്ത് വനിതാ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധിയും ഇല്ല

Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ബിജെപി ഗോദയിലിറങ്ങുന്നത്. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസും കച്ച മുറുക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനെ കൂടെചേര്‍ക്കുന്നതില്‍ ചില പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് ബിജെപിയെ പോലെ തന്നെ കോണ്‍ഗ്രസും അകറ്റിനിര്‍ത്തപ്പെടേണ്ടതാണ് എന്ന അഭിപ്രായമാണുള്ളത്. ഈ സാഹചര്യത്തിലാണ് ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യം. മോദിയാകില്ലെന്ന് പ്രതിപക്ഷം ആണയിടുന്നു. ആത്മവിശ്വാസത്തില്‍ നിന്നുള്ള വാക്കുകളാണിത്. എന്നാല്‍ അടുത്തത് വനിതാ പ്രധാനമന്ത്രിയാകുമെന്നാണ് പുതിയ ചര്‍ച്ച....

 എന്‍ഡിഎ സഖ്യം വിജയിച്ചാല്‍

എന്‍ഡിഎ സഖ്യം വിജയിച്ചാല്‍

ബിജെപിയില്‍ നരേന്ദ്ര മോദിക്ക് പകരക്കാരനില്ല. എന്‍ഡിഎ സഖ്യം വിജയിച്ചാല്‍ മോദി തന്നെ പ്രധാനമന്ത്രിയാകും. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. എല്ലാ ഭിന്നതകളും മാറ്റിവച്ച് ഐക്യപ്പെടണമെന്നാണ് എല്ലാ നേതാക്കളുടെയും നിലപാട്.

ബിജെപിയുടെ പ്രകടനം മങ്ങും

ബിജെപിയുടെ പ്രകടനം മങ്ങും

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം മങ്ങുമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചിതറിപ്പോയതാണ് ബിജെപിക്ക് നേട്ടമായതെന്നും അവര്‍ പറയുന്നു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കാലേകൂട്ടി ഐക്യചര്‍ച്ചകള്‍ തുടങ്ങിയത്.

അടുത്തത് വനിതാ പ്രധാനമന്ത്രി

അടുത്തത് വനിതാ പ്രധാനമന്ത്രി

അടുത്തത് വനിതാ പ്രധാനമന്ത്രിയാകുമെന്ന് സൂചന നല്‍കിയത് ജെഡിയു നേതാവ് എച്ച്ഡി ദേവഗൗഡയാണ്. എന്തുകൊണ്ട് ഒരു വനതിയ്ക്ക് പ്രധാനമന്ത്രി ആയിക്കൂടാ എന്ന് അദ്ദേഹം ചോദിക്കുന്നു. പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള വനിതകള്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടെന്നും ഗൗഡ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം

കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. എന്നാല്‍ പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിച്ചതോടെ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഏറ്റവും വലിയ കക്ഷി

ഏറ്റവും വലിയ കക്ഷി

ഏറ്റവും വലിയ കക്ഷി ആരാകുമെന്ന് നോക്കിയ ശേഷം മതി പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാക്കള്‍. രാജ്യമെമ്പാടും മല്‍സരിക്കുന്ന പ്രതിപക്ഷത്തെ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. അട്ടിമറി സംഭവിച്ചില്ലെങ്കില്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് തന്നെയാകും കൂടുതല്‍ സീറ്റ് കിട്ടാന്‍ സാധ്യത.

 ഇന്ദിരാ ഗാന്ധി മാത്രം

ഇന്ദിരാ ഗാന്ധി മാത്രം

രാജ്യത്ത് വനിത പ്രധാനമന്ത്രി ആയിട്ടുള്ളത് ഇന്ദിരാ ഗാന്ധി മാത്രമാണ്. 17 വര്‍ഷത്തോളം അവര്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തത് വനിതാ പ്രധാനമന്ത്രിയാകുമെന്നാണ് ഗൗഡ പറയുന്നത്. എന്തുകൊണ്ട് എപ്പോഴും പുരുഷന്‍മാരെ കുറിച്ച് ആലോചിക്കുന്നു. വനിതകള്‍ക്കും പ്രധാനമന്ത്രി ആയിക്കൂടെ എന്നും അദ്ദേഹം പ്രതികരിച്ചു.

 വനിതകള്‍ ഒട്ടേറെ... എങ്കിലും

വനിതകള്‍ ഒട്ടേറെ... എങ്കിലും

ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന വനിതകള്‍ ഒട്ടേറെയുണ്ടെങ്കില്‍ എടുത്തു പറയാവുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയാണ്. മറ്റൊന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും. ഇവരിലാരെങ്കിലുമാകും അടുത്ത പ്രധാനമന്ത്രിയെന്നാണ് ദേവഗൗഡ സൂചിപ്പിക്കുന്നത്.

വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്

വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്

ബിജെപി, ആര്‍എസ്എസ് എന്നിവരുമായി സഹകരിക്കാത്തെ ആരെയും പിന്തുണയ്ക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് എത്തിനില്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ സമവായ നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പദം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. അപ്പോഴും സാധ്യത ഈ രണ്ട് വനിതകളിലേക്കാണ്.

എല്ലാ യോഗ്യതകളുമുണ്ട്

എല്ലാ യോഗ്യതകളുമുണ്ട്

മായാവതിക്ക് പ്രധാനമന്ത്രിയാകാന്‍ എല്ലാ യോഗ്യതകളുമുണ്ടെന്ന് ബിഎസ്പി നേതാക്കള്‍ പറയുന്നു. ഇതേ നിലപാട് തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കുമുള്ളത്. മായാവതിക്ക് പ്രധാനമന്ത്രിയാകുന്നതില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അഴിച്ചുപണിക്ക് ആവശ്യമില്ല. എന്നാല്‍ മമതയാകട്ടെ ബംഗാളില്‍ മുഖ്യമന്ത്രിയാണ്.

മൂന്ന് മാസത്തിനകം

മൂന്ന് മാസത്തിനകം

മൂന്ന് മാസത്തിനകം പ്രതിപക്ഷത്തിന്റെ ഐക്യനിരയില്‍ വ്യക്തമായ രൂപം കിട്ടുമെന്ന് ദേവഗൗഡ പറയുന്നു. പ്രാദേശിക തലത്തിലുള്ള ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രദ്ധപതിപ്പിക്കുന്നത്. യുപിയില്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.

സഖ്യം തെളിഞ്ഞത് ഇവിടെ

സഖ്യം തെളിഞ്ഞത് ഇവിടെ

കര്‍ണാടകയില്‍ ജെഡിയുവുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കി. 28 ലോക്‌സഭാ സീറ്റാണ് കര്‍ണാടകയില്‍. ബിഹാറില്‍ ആര്‍ജെഡിയുമായും കോണ്‍ഗ്രസ് സഖ്യം ഉറപ്പിച്ചുകഴിഞ്ഞു. ആന്ധ്രയില്‍ കോണ്‍ഗ്രസ് ഇതുവരെ ഒറ്റയ്ക്കാണ്. ദില്ലിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളിലും യുപിയിലേത് പോലെ സഖ്യമുണ്ടായേക്കും.

കോണ്‍ഗ്രസിന് തിരിച്ചടി; പ്രതിപക്ഷത്ത് ചോര്‍ച്ച!! റാവു ബിജെപിക്കൊപ്പം, ദില്ലിയില്‍ മോദിയുമായി ചര്‍ച്ചകോണ്‍ഗ്രസിന് തിരിച്ചടി; പ്രതിപക്ഷത്ത് ചോര്‍ച്ച!! റാവു ബിജെപിക്കൊപ്പം, ദില്ലിയില്‍ മോദിയുമായി ചര്‍ച്ച

English summary
Mamata Banerjee as Oppn Candidate Against Modi? Why Not, Says Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X