Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് അവരുടെ വഴി; ഞങ്ങള്‍ വേറെ വഴിക്ക്... എസ്പി 37 സീറ്റില്‍ ജയിക്കുമെന്നും മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് വീണ്ടും പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് വോട്ടെടുപ്പ് നടന്നത്.

ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നതോടെ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങി. മാര്‍ച്ച് മൂന്നിന് വീണ്ടും ഉത്തര്‍ പ്രദേശിലെത്തുമെന്നും വാരണാസിയില്‍ എസ്പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ച മമത ബാനര്‍ജി കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു...

1

കഴിഞ്ഞാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉത്തര്‍ പ്രദേശിലെത്തിയിരുന്നു മമത ബാനര്‍ജി. എസ്പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും അഖിലേഷ് യാദവിന്റെ കൈകള്‍ക്ക് കരുത്ത് പകരണമെന്നും ആവശ്യപ്പെട്ടാണ് മമത മടങ്ങിയത്. ഉത്തര്‍ പ്രദേശില്‍ മല്‍സരിക്കേണ്ട എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

2

തൃണമൂല്‍ കോണ്‍ഗ്രസ് യുപിയില്‍ മല്‍സരിക്കുന്നില്ല. ഇത് സംബന്ധിച്ച് നേരത്തെ തീരുമാനം എടുത്തിരുന്നു. അഖിലേഷ് യാദവിന് പിന്തുണ നല്‍കാനാണ് തീരുമാനിച്ചത്. യുപിയില്‍ ബിജെപിയെ നേരിടാന്‍ അഖിലേഷിന് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് ഞങ്ങള്‍ മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയതും അഖിലേഷിനെ പിന്തുണയ്ക്കുന്നതെന്നും മമത പറഞ്ഞു.

3

ഉത്തര്‍ പ്രദേശില്‍ ഇന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഇതില്‍ 37 സീറ്റില്‍ എസ്പി ജയിക്കുമെന്നു മമത പറഞ്ഞു. മാര്‍ച്ച് മൂന്നിന് വീണ്ടും മമത യുപിയിലെത്തും. വാരണാസിയില്‍ എസ്പിക്ക് വേണ്ടി പ്രചാരണം നടത്താനാണ് എത്തുക എന്നും മമത ബാനര്‍ജി വിശദീകരിച്ചു.

4

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയില്‍ മമത ബാനര്‍ജി പ്രതികരിച്ചു. കോണ്‍ഗ്രസിന് സ്വന്തം വഴിയാണെന്നും ഞങ്ങള്‍ ഞങ്ങളുടെ വഴിയില്‍ പോകുമെന്നും മമത വ്യക്തമാക്കി. രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളില്‍ ഒന്നുപോലും കോണ്‍ഗ്രസുമായി നല്ല ബന്ധം പുലര്‍ത്തുന്നില്ല. കോണ്‍ഗ്രസിന് അവരുടെ വഴിയില്‍ പോകാമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. 2024ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന സൂചനയാണ് മമത നല്‍കിയത്.

5

2024 ലക്ഷ്യമിട്ട് മമത ബാനര്‍ജി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എസ്പി, ടിആര്‍എസ്, ഡിഎംകെ, എന്‍സിപി, ശിവസേന എന്നീ കക്ഷികളുമായി സഖ്യം ചേര്‍ന്നുള്ള നീക്കങ്ങളാണ് മമത നടത്തുന്നത്. ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഡി, ഒഡീഷയിലെ നവീന്‍ പട്‌നായിക് എന്നിവരെ കൂടി ഈ ക്യാമ്പിലെത്തിക്കാനുള്ള ശ്രമം മമത നടത്തിവരികയാണ്. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയാണ് മമതയുടെ നീക്കങ്ങള്‍.

അലിയും റോസ്ലിനും ഡേവിഡും... റമദാപള്ളിയിലെ കിടിലന്‍ താരങ്ങള്‍... ചിത്രങ്ങള്‍ പങ്കിട്ട് വിനയ് ഫോര്‍ട്ട്

6

ബിജെപിക്കെതിരെ ശക്തമായ ഐക്യനിര വളരണമെന്നാണ് മമതയുടെ നിലപാട്. ഭരണഘടനയെ ബിജെപി തകര്‍ത്തു. ഫെഡറല്‍ സംവിധായം ശക്തിപ്പെടുത്തുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും ഒരുമിച്ച് നില്‍ക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ എന്നിവരോട് മമത ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും നേരത്തെ ഞാന്‍ സംസാരിച്ചിരുന്നെങ്കിലും അവര്‍ക്ക് താല്‍പ്പര്യമില്ല. എനിക്ക് ആരോടും പകയില്ലെന്നും മമത വ്യക്തമാക്കി.

7

അതേസമയം, ബംഗാളിന് പുറത്തേക്ക് മമത കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗോവ എന്നിവിടങ്ങളിലാണ് മമതയുടെ ശ്രദ്ധ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ എസ്പിയുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാനും മമതയുടെ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയെ പിന്തുണയ്ക്കുന്നത്. യുപിയില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തിയാല്‍ മമതയുടെ നീക്കങ്ങള്‍ ലക്ഷ്യം കണ്ടേക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+