കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ മകന്‍ അകത്ത്, ഗാംഗുലി പുറത്ത്... എന്താണ് ഉദ്ദേശ്യം? മോദിയോട് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സൗരവ് ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് (ഐ സി സി) അയക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.

ഗാംഗുലി കാര്യക്ഷമതയുള്ള ഭരണാധികാരിയായിരുന്നു എന്നും മമത ബാനര്‍ജി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ബി സി സി ഐയില്‍ തുടരുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നും മമത ബാനര്‍ജി പറഞ്ഞു. ട്വിറ്ററിലായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

1

'എനിക്കറിയില്ല, ചില കാരണങ്ങളാല്‍, അമിത് ഷായുടെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തുടരുന്നു എന്നാല്‍ സൗരവ് ഗാംഗുലിയെ നീക്കം ചെയ്തു. എന്താണ് ഉദ്ദേശ്യം? ഞങ്ങള്‍ക്ക് അറിയണം,' മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. 2019 നവംബര്‍ 19 നാണ് സൗരവ് ഗാംഗുലിയെ ബി സി സി ഐ പ്രസിഡന്റായി നിയമിച്ചത്. ഇത്തവണ ഗാംഗുലി അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറുന്നുണ്ട്.

ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്

2

ഇതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. ഗാംഗുലിയെ ഐ സി സിയിലേക്ക് അയക്കുക എന്നത് മാത്രമാണ് ഗാംഗുലിയുടെ 'നീക്കം ചെയ്യലിന്' പരിഹാരം കാണുന്നതിനുള്ള ഏക മാര്‍ഗം എന്നും മമത ബാനര്‍ജി വ്യക്തമാക്കി. ഗാംഗുലിയെ ഐ സി സിയിലേക്ക് അയക്കുന്നു എന്നത് ഉറപ്പാക്കണമെന്ന് മമത പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

യുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനംയുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

3

ഗാംഗുലിക്ക് പകരം 1983 ലെ ലോകകപ്പ് ജേതാവ് റോജര്‍ ബിന്നിയെ ബി സി സി ഐ അധ്യക്ഷനാകും എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 18ന് നടക്കുന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബി സി സി ഐയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ ഒരുങ്ങുകയാണ്.

പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?

4

പശ്ചിമ ബംഗാളിലെ കരുനീക്കങ്ങളില്‍ ബി ജെ പി മനസില്‍ കണ്ട മുഖമായിരുന്നു സൗരവ് ഗാംഗുലിയുടേത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഗാംഗുലി വഴങ്ങാതിരുന്നതോടെയാണ് താരത്തെ ഐ സി സിയിലേക്ക് ശുപാര്‍ശ ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Mamata Banerjee in support of former Indian cricket team captain and BCCI president Sourav Ganguly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X