കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ ബിജെപി പ്രതീക്ഷകള്‍ക്ക് മങ്ങല്‍? എപ്പോഴും കൂടെ നിന്ന നേതാവാണ് മമതയെന്ന് ഗാംഗുലി

Google Oneindia Malayalam News

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയിലെ തന്റെ വസതിയില്‍ എത്തി അത്താഴം കഴിച്ചതിന് തൊട്ട് പിന്നാലെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നോട് വളരെ അടുത്തയാളാണ് എന്ന പരാമര്‍ശവുമായി ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. തനിക്ക് എന്ത് സഹായം ആവശ്യമുള്ളപ്പോഴും മമത ബാനര്‍ജി എപ്പോഴും ഒപ്പമുണ്ടായിരുന്നു എന്നും സൗരവ് ഗാംഗുലി പറഞ്ഞു.

സംസ്ഥാന മന്ത്രിയും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കിം പങ്കെടുത്ത നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി. ബോബി ഡാ ( ഫിര്‍ഹാദ് ഹക്കിം ) ഞാന്‍ വിളിക്കുമ്പോഴെല്ലാം എന്നോട് പ്രതികരിച്ചു. ഞാന്‍ അത് വീണ്ടും പറയേണ്ടതില്ല. പക്ഷേ അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്ക് ലഭ്യമാണ്. അദ്ദേഹം എല്ലായ്പ്പോഴും ആളുകളെ സഹായിക്കുന്നുവെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

വിജയ് ബാബുവിന്റെ ഒടിടി ചിത്രങ്ങള്‍ക്ക് കുരുക്ക്, ഇന്റര്‍പോള്‍ സൈറ്റില്‍ ഫോട്ടോ; തന്ത്രപരമായ നീക്കവുമായി പൊലീസ്വിജയ് ബാബുവിന്റെ ഒടിടി ചിത്രങ്ങള്‍ക്ക് കുരുക്ക്, ഇന്റര്‍പോള്‍ സൈറ്റില്‍ ഫോട്ടോ; തന്ത്രപരമായ നീക്കവുമായി പൊലീസ്

1

വെള്ളിയാഴ്ച അമിത് ഷായ്ക്ക് നല്‍കിയ അത്താഴം തങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ഭാഗമായുള്ളത് മാത്രമാണ്. ക്രിക്കറ്റ് കളിക്കുന്ന കാലം മുതല്‍ അമിത് ഷായെ അറിയാമെന്നും നല്ല പരിചയവുമുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു. അതില്‍ രാഷ്ട്രീയം കാണരുത്, സൗരവ് ഗാംഗുലി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത സൗരവിന്റെ ഭാര്യ ഡോണ ഗാംഗുലിയും അമിത് ഷായുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞു, അമിത് ഷായുടെത് സൗഹാര്‍ദപരമായ സന്ദര്‍ശനമായിരുന്നു. ഒരു രാഷ്ട്രീയ ചര്‍ച്ചയും നടന്നില്ല.

2

എന്തെങ്കിലും സംഭവിച്ചാല്‍ അക്കാര്യം ജനങ്ങള്‍ അറിയും. സൗരവ് ഗാംഗുലി രാഷ്ട്രീയത്തില്‍ വരുമോ എന്നറിയില്ല. പക്ഷേ, അങ്ങനെ ചെയ്താല്‍ അദ്ദേഹം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു എന്നും ഡോണ പറഞ്ഞു. ബി സി സി ഐ സെക്രട്ടറിയായ ജയ് ഷായുടെ പിതാവാണ് അമിത് ഷാ. ജയ് ഷായും ബി ജെ പി നേതാക്കളായ അമിത് മാളവ്യ, സ്വപന്‍ ദാസ് ഗുപ്ത, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരും അമിത് ഷായ്‌ക്കൊപ്പം സൗരവ് ഗാംഗുലിയുടെ വീട്ടിലെത്തിയിരുന്നു.

3

എല്ലാ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും ഇഷ്ടപ്പെടുന്നയാളാണ് ഗാംഗുലി. മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായും അദ്ദേഹം വലിയ അടുപ്പത്തിലായിരുന്നു. അതേസമയം 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അദ്ദേഹം ബി ജെ പിയുടെ മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ പര്യടനം നടത്തുന്നത്. മൂന്ന് ദിവസമാണ് സന്ദര്‍ശനം.

4

പ്രധാന നേതാക്കളെയും പാര്‍ട്ടി അനുഭാവികളെയും എല്ലാം സന്ദര്‍ശന വേളയില്‍ അമിത് ഷാ കാണുന്നുണ്ട്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭയിലും മികച്ച പ്രകടനം നടത്താമെന്നാണ് ബി ജെ പി പ്രതീക്ഷിച്ചത്. എന്നാല്‍ 200 സീറ്റിലധികം നേടി തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. ഇതിനിടെ സൗരവ് ഗാംഗുലി അമിത് ഷാക്ക് വിരുന്നൊരുക്കുന്നത് ആകാംക്ഷയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കുന്നത്.

ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

English summary
Mamata Banerjee is very close to me says Sourav Ganguly after Amit Shah arrived for dinner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X