കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നല്‍കാത്തത് മമത നല്‍കി; ലക്ഷ്യം ഡല്‍ഹിയില്‍ കളമൊരുക്കല്‍!! സുഷ്മിത രാജ്യസഭയിലേക്ക്

Google Oneindia Malayalam News

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഡല്‍ഹി ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ വേഗത്തിലാക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ മമത കാലേകൂട്ടിയുള്ള നീക്കം നടത്തുകയാണ്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്ന മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സുഷ്മിത ദേവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് മമത ബാനര്‍ജി.

വിവരം അറിഞ്ഞപ്പോള്‍ സുഷ്മിത ശരിക്കും അമ്പരന്നുവെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് സുഷ്മിതയ്ക്ക് മമത നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ മമതയ്ക്ക് വേണ്ടിയുള്ള കരുനീക്കങ്ങള്‍ നടത്തുന്നവരില്‍ പ്രധാനിയായി സുഷ്മിത മാറി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം ഇങ്ങനെ...സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം ഇങ്ങനെ...

1

അസം സ്വദേശിയാണ് സുഷ്മിത ദേവ്. വര്‍ഷങ്ങളായി അവര്‍ കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ വനിതാ മുഖമായിരുന്നു. ഡല്‍ഹി കേന്ദ്രമായിട്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുമായി ഉടക്കാതെ പാര്‍ട്ടി വിട്ട വ്യക്തിയാണ് സുഷ്മിത. അവര്‍ക്ക് ഇപ്പോഴും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ്. അത് ഗുണം ചെയ്യുമെന്നാണ് തൃണമൂല്‍ നേതൃത്വം കരുതുന്നത്.

2

ഡല്‍ഹിയിലെ തന്റെ പ്രവര്‍ത്തനകാലത്ത് എന്‍സിപി നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു സുഷ്മിത. ഡിഎംകെ നേതാവ് കനിമൊഴിയുമായും സുഷ്മിതയ്ക്ക് നല്ല ബന്ധമാണ്. ഇതെല്ലാം 2024ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുന്ന മമത ബാനര്‍ജിക്ക് ഗുണം ചെയ്യും. ദേശീയ തലത്തില്‍ ബിജെപിയുമായി ഏറ്റുമുട്ടാന്‍ ശക്തയായ നേതാവ് മമതയാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വികാരമുണ്ട്.

3

ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍. ചില എംപിമാര്‍ മരിക്കുകയും മറ്റു ചിലര്‍ രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഒഴിവ് വന്നത്. ഒക്ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ്. തൃണമൂല്‍ പ്രതിനിധിയായി സുഷ്മിത ദേവിന്റെ പേരാണ് മമത ബാനര്‍ജി രാജ്യസഭയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി അറിയിച്ചു.

4

തൃണമൂല്‍ കോണ്‍ഗ്രസ് തന്റെ പേരാണ് രാജ്യസഭയിലേക്ക് നിര്‍ദേശിക്കുന്നതെന്ന് സുഷ്മിത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങള്‍ പറയുന്നത് ശരിയാണോ. മമതയോടും അഭിഷേകിനോടും നന്ദിയുണ്ട്. ഈ പദവിക്ക് ഞാന്‍ അര്‍ഹയാണോ എന്ന് അറിയില്ല. എങ്കിലും ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റില്‍ വേണമെന്ന മമതയുടെ നിലപാട് മഹത്തരമാണെന്നും സുഷ്മിത പറഞ്ഞുവെന്ന് തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു.

നര്‍ക്കോട്ടിക് വിവാദത്തില്‍ ഇടപെടുമോ? വേറിട്ട പ്രതികരണവുമായി സുരേഷ് ഗോപി... ഉന്നംവച്ച ചോദ്യംനര്‍ക്കോട്ടിക് വിവാദത്തില്‍ ഇടപെടുമോ? വേറിട്ട പ്രതികരണവുമായി സുരേഷ് ഗോപി... ഉന്നംവച്ച ചോദ്യം

5

കോണ്‍ഗ്രസില്‍ നിന്ന് സുഷ്മിത ദേവ് രാജിവച്ചിട്ട് ഒരു മാസം കഴിയുന്നതേയുള്ളൂ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് മമത ആദ്യം ഇവര്‍ക്ക് നല്‍കിയത്. ഇതുപ്രകാരം അസം, ത്രിപുര എന്നിവിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തനം വിപുലീകരിച്ച് വരികയായിരുന്നു സുഷ്മിത. അതിനിടെയാണ് അവരെ ഡല്‍ഹിയിലേക്ക് വീണ്ടും മാറ്റി നിയോഗിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ശക്തിപ്പെടുത്താനും സുഷ്മിതയ്ക്ക് പദവി നല്‍കുന്നതിലൂടെ സാധിക്കുമെന്ന് മമത കരുതുന്നു.

6

രാജ്യസഭ എംപിയാകാന്‍ സുഷ്മിത ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസിലായിരിക്കെ സാധിച്ചില്ല. തൃണമൂലില്‍ ചേര്‍ന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗ്രഹം സഫലീകരിക്കപ്പെട്ടിരിക്കുകയാണ്. അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തൃണമൂലിന്റെ നീക്കം. അതിന് കരുത്തേകാനാണ് സുഷ്മിതയെ രാജ്യസഭാ എംപിയാക്കുന്നത് എന്ന് നേതാക്കള്‍ പറഞ്ഞു.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

7

അടുത്തിടെ ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി നിരവധി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍, എസ്പി, ഡിഎംകെ, ആര്‍ജെഡി നേതാക്കള്‍ എന്നിവരുമായെല്ലാം ചര്‍ച്ച നടത്തിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ ഓരോ നീക്കവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Mamata Banerjee Nominates Sushmita Dev to Rajya Sabha as Trinamool Congress Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X