കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ബുദ്ധി തിരഞ്ഞെടുപ്പിന് മുമ്പ് തോന്നിയിരുന്നെങ്കിൽ കര്‍ണാടക തൂത്തുവാരിയേനെ എന്ന് മമതാ ബാനർജി!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കോണ്‍ഗ്രസും ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നുവെന്നാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. ട്വീറ്റിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള ത‍ൃണമൂല്‍ നേതാവിന്റെ പ്രതികരണം.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അനുമോദിച്ച മമതാ ബാനര്‍ജി പരാജയപ്പെട്ടവരെ തിരിച്ചുവരാന്‍ പോരാടുന്നതിനായും പിന്തുണ പ്രഖ്യാപിച്ചിരുന്നു. 111 സീറ്റാണ് ഒരു പാര്‍ട്ടിയ്ക്കോ സഖ്യത്തിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം. ആദ്യം മുന്നോട്ട് കുതിച്ച ബിജെപിയ്ക്ക് പക്ഷേ ഒറ്റയ്ക്ക് ഭൂരിപക്ഷം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് പ്രചാരണത്തിന് വേണ്ടി കര്‍ണാടകത്തില്‍ ചെലവഴിച്ച രാഹുല്‍ ഗാന്ധിയെ പരാര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം സംസ്ഥാനത്ത് ചെലവഴിച്ചിട്ടുണ്ടെന്നും ഡികെ ശിവകുമാര്‍ ചൂണ്ടിക്കാണിച്ചു.

mamata-banerjee-

Recommended Video

cmsvideo
Karnataka Elections 2018 : കർണാടകയിൽ കോൺഗ്രസ് തോൽക്കാൻ കാരണം ഇത് | Oneindia Malayalam

കര്‍ണാടത്തില്‍ ഒപ്പത്തിനൊപ്പം മത്സരിച്ച മൂന്ന് പാര്‍ട്ടികളുടേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും ഭേദപ്പെട്ട വോട്ടുകളോടെയാണ് വിജയിച്ചത്. ശിഖാരിപുരയില്‍ നിന്ന് 21,140 വോട്ടുകള്‍ നേടിക്കൊണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂര പ്പ വിജയിച്ചത്. ജെഡിഎസിന്റെ കുമാരസ്വാമി 13,761 വോട്ടുകളുടെ കരുത്തിലുമാണ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച സിദ്ധരാമയ്യയ്ക്ക് ബദാമിയിലെ വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനോട് മത്സരിച്ചാണ് സിദ്ധരാമയ്യ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപിക്കും ജെഡിഎസിനും 40 സീറ്റുകള്‍ വീതം നേടി തൃപ്തിപ്പെടേണ്ടിവന്നു. ചെറിയ സ്ഥാനാര്‍ത്ഥികളും ചെറുകക്ഷികളും ചേര്‍ന്ന് 22 സീറ്റുകളും കൈപ്പിടിയിലൊതുക്കി.

English summary
West Bengal Chief Minister Mamata Banerjee on Tuesday said that Karnataka assembly election results would have been very different, had the Congress formed an alliance with the JD (S) before the poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X