കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ അറിയാം, പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനൊപ്പം ചേരില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജനുവരി 13ന് വിളിച്ച പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കുമെന്ന് മമത വ്യക്തമാക്കി. ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ട്രേഡ് യൂണിയന്‍ സമരത്തിനിടെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് മമതയുടെ പിന്‍മാറ്റം. ഇതോടെ പ്രതിപക്ഷ നിര രണ്ട് തട്ടിലായിരിക്കുകയാണ്.

1

കഴിഞ്ഞ ദിവസം തൊഴിലാളി യൂണിയനുകള്‍ നടത്തിയ സമരത്തില്‍ വലിയ അക്രമങ്ങളാണ് ബംഗാളില്‍ ഉണ്ടായത്. പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ തടസ്സപ്പെടുത്തുകയും റോഡുകള്‍ പൂര്‍ണമായും അടയ്ക്കുകയും ചെയ്തു. ഭരണസ്തംഭനം ഉണ്ടാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചതെന്നാണ് മമതയുടെ വാദം. ഇതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും അവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ യോഗവുമായി സഹകരിക്കേണ്ടെന്ന് മമത തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഇരട്ടത്താപ്പ് ഇനിയും വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഒരിക്കലും അക്രമത്തെ അംഗീകരിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. സോണിയാ ഗാന്ധി ഇടതുപക്ഷം അടക്കമുള്ളവരെ പ്രതിപക്ഷ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജെഎന്‍യുവില്‍ അടക്കം നടന്ന അക്രമങ്ങളും, പൗരത്വ നിയമത്തിലെ പ്രതിഷേധങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് അതുമായി മുന്നോട്ട് പോകാനായിരുന്നു കോ ണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

കോണ്‍ഗ്രസ് വൃത്തിക്കെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ ഒറ്റയ്ക്ക് പൊരുതാന്‍ അറിയാമെന്നും മമത പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവര്‍ ദേശീയ തലത്തില്‍ വെച്ചു പുലര്‍ത്തുന്ന നിലപാടിന് കടകവിരുദ്ധമാണ്. അങ്ങനെ ഉള്ളവരുമായി എങ്ങനെയാണ് യോജിച്ച് പ്രവര്‍ത്തിക്കുന്നത്. അതേസമയം ദില്ലിയിലുള്ള മറ്റ് പ്രതിപക്ഷ നേതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രിപൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

English summary
mamata banerjee skips oppositions anti caa meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X