Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? കോണ്‍ഗ്രസിന്റെ റോള്‍ ഇങ്ങനെ, പികെയുടെ മാസ്റ്റര്‍ പ്ലാന്‍!!

ദില്ലി: മമത ബാനര്‍ജി ദില്ലിയിലേക്കുള്ള വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചില കൃത്യമായ ലക്ഷ്യത്തോടെയാണ മമത കോണ്‍ഗ്രസിനെ അടക്കം കാണാന്‍ വരുന്നത്. കോണ്‍ഗ്രസ് ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. പക്ഷേ നിര്‍ണായക ഘടകമായി കോണ്‍ഗ്രസ് മാറും. ഇതെല്ലാം പ്രശാന്ത് കിഷോറിന്റെ തന്ത്രത്തിലാണ് പിറന്നിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നത് അടക്കമുള്ള മാസ്റ്റര്‍ പ്ലാനായ മിഷന്‍ 2024 പ്രശാന്ത് കിഷോര്‍ അവതരിപ്പിക്കും.

1

2019ല്‍ മമത തുടങ്ങിയ ഗെയിം വന്‍ ഫ്‌ളോപ്പായിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്. അന്ന് അതിനെ നയിക്കാന്‍ ആരുമില്ലായിരുന്നു. പിന്നീടാണ് പ്രശാന്ത് കിഷോര്‍ വരുന്നതും ബംഗാളില്‍ വന്‍ തൂത്തുവാരല്‍ തന്നെ മമത നടത്തുന്നതും. അതിന്റെ തുടര്‍ച്ചയാണ് ദേശീയ തലത്തിലേക്കുള്ള മമതയുടെ യാത്ര. കോണ്‍ഗ്രസുമായുള്ള പ്രശാന്ത് കിഷോറിന്റെ ചര്‍ച്ചയും ഇത് മുന്നില്‍ കണ്ടാണ്. മമതയുടെ പിന്തുണ തേടിയുള്ള യാത്രയാണ് ഈ മാസം അവസാനം നടക്കാന്‍ പോകുന്നത്.

2

പ്രധാനമന്ത്രി പദത്തിലേക്കുള്ള അവരുടെ യാത്ര ബംഗാള്‍ തിരഞ്ഞെടുപ്പോടെ എളുപ്പമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭരണം അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ ഏല്‍പ്പിച്ച് ബിജെപിയെ നേരിടാനുള്ള ഒരുക്കമാണ്. ഈ തന്ത്രം ഡിസൈന്‍ ചെയ്തത് കിഷോറാണ്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ അത് നടക്കില്ല. അതേസമയം രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ മമതയ്ക്ക് താല്‍പര്യമില്ല. അതുകൊണ്ട് കോണ്‍ഗ്രസിന് മമതയെ പിന്തുണയ്ക്കുകയാണ് ഓപ്ഷന്‍.

3

കോണ്‍ഗ്രസിന്റെ സംസ്ഥാന ഭരണങ്ങള്‍ തിരിച്ചുപിടിക്കാന്‍ കിഷോര്‍ ഇനി സഹായിക്കും. ഇതിനായിട്ടാണ് രാഹുല്‍ അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള മാറ്റങ്ങളും, ഭരണം പിടിച്ചാല്‍ അഞ്ച് കൊല്ലം കൊണ്ട് നടപ്പാക്കേണ്ട കാര്യങ്ങളും കിഷോര്‍ നിര്‍ദേശിക്കും. ഇതാണ് തിരിച്ചുവരവിനുള്ള ഫോര്‍മുല. ഇനിയുള്ള മൂന്ന് കൊല്ലം കൊണ്ട് 200 സീറ്റെന്ന ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുവരാനാണ് പികെയുടെ ഫോര്‍മുലയില്‍ പറയുന്നത്. അതിന് സംസ്ഥാന തിരഞ്ഞെടുപ്പുകളും ജയിക്കേണ്ടതുണ്ട്.

4

മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. അതല്ലെങ്കില്‍ നാല് തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് ജയിച്ച് ട്രെന്‍ഡ് മാറണം. എഎപി, എസ്പി, ബിഎസ്പി, ഡിഎംകെ, ടിഡിപി, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ മമതയ്ക്ക് അനുകൂലമായ നിലപാടിലാണ്. ബിജെപിയെ നേരിടാനാകുന്ന ഏക ശക്തിയായി അവര്‍ കാണുന്നതും മമതയെയാണ്. 200 സീറ്റ് കോണ്‍ഗ്രസ് നേടുകയാണെങ്കില്‍ പ്രധാനമന്ത്രി പദത്തിലേക്ക് എതിരുണ്ടാവില്ല. എന്നാല്‍ നൂറ് സീറ്റാണെങ്കില്‍ കളി മമതയ്ക്ക് അനുകൂലമാകും.

5

നാല് ദിവസത്തെ സന്ദര്‍ശനമാണ് മമത ദില്ലിയിലേക്ക് പ്ലാന്‍ ചെയ്യുന്നത്. സോണിയാ ഗാന്ധിയെയാണ് മമത കാണുന്നത്. എന്നാല്‍ രാഹുലിനെ കാണില്ല. അതേസമയം തീര്‍ച്ചയായും കോണ്‍ഗ്രസില്‍ ചേരാനില്ല കിഷോര്‍ എന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി ബോര്‍ഡ് പുതിയതായി പൊളിച്ചെഴുതുന്നുണ്ട്. ഇതിന്റെ അധ്യക്ഷനായി രാഹുല്‍ വരണമെന്ന് പ്രശാന്ത് കിഷോറിന്റെ ടീം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരമൊരു ബോര്‍ഡിന്റെ ആവശ്യം ജി23 നേരത്തെ നിര്‍ദേശിച്ചതാണ്.

6

രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെന്ന് തുറന്ന് കാണിച്ചിരിക്കുകയാണ് കിഷോര്‍. അത് സംഘടനാ തലത്തില്‍ അടക്കം വന്നത് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാറ്റത്തിന് രാഹുല്‍ തന്നെ തയ്യാറായത്. കമല്‍നാഥ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളെ പ്രശാന്ത് കിഷോര്‍ കണ്ടിരുന്നു. ഇതിലൂടെയാണ് രാഹുലിലേക്ക് എത്തിയത്. 2022ലെ കര്‍ണാടക തിരഞ്ഞെടുപ്പ്, 2023ലെ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് എന്നിവയിലും കിഷോറിന്റെ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റാന്‍ പോകുന്നത്.

Recommended Video

cmsvideo
    CM Pinarayi Vijayan has the right to wear the ponnada to me says PM Modi
    7

    2019ലെ പോലെ മമതയുമായുള്ള പ്രശ്‌നങ്ങള്‍ രാഹുലിന് താല്‍പര്യമില്ല. അന്ന് കോണ്‍ഗ്രസുമായി ചേരാന്‍ ഒരുങ്ങവേ രാഹുല്‍ പറഞ്ഞ കാര്യങ്ങളാണ് സഖ്യം തകര്‍ത്തത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ പോലും മമതയ്‌ക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല രാഹുല്‍. അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാനും ഒരുങ്ങുകയാണ്. ഇതെല്ലാം മമതയ്ക്കുള്ള ശുഭസൂചനയാണ്. മമതയ്ക്ക് ഒരുക്കിയ തന്ത്രങ്ങള്‍ക്ക് സമാനമായുള്ള തന്ത്രം കോണ്‍ഗ്രസിനും വേണ്ടി കിഷോര്‍ ഒരുക്കുകയാണ്. അദ്ദേഹം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാനാണ് രാഹുല്‍ എല്ലാവരോടും നിര്‍ദേശിച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+