കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി ബന്ധം; സുവേന്ദു അധികാരിക്കെതിരായ കേസിൽ ജഡ്ജിയെ മാറ്റണമെന്ന് മമത

Google Oneindia Malayalam News

ബംഗാൾ; നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി പരിഗണിക്കുന്ന ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ഇത് സംബന്ധിച്ച് അവർ കൽക്കത്ത ഹൈക്കോടതിക്ക് കത്തയച്ചു. കേസ് പരിഗണിക്കുന്ന ജസ്റ്റിക് കൗഷിക് ചന്ദയ്ക്ക് ബിജെപി ബന്ധം ഉണ്ടെന്നാണ് മമതയുടെ ആരോപണം.

 mamata-banerjee

കൊൽക്കത്ത ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്തിൽ രണ്ട് കാര്യങ്ങളാണ് മമത ഉന്നയിച്ചത്. മുൻപ് ബിജെപിയുമായി ബന്ധം പുലർത്തിയിരു്നന ആളാണഅ കൗശിക് എന്നും അതുകൊണ്ട് തന്നെ കേസിൽ മറുഭാഗത്ത് ബിജെപി നേതാവായതിനാൽ പക്ഷപാതത്വത്തിന് സാധ്യത ഉണ്ടെന്നും മമത കത്തിൽ പറയുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി ജസ്റ്റിസ് ചന്ദയെ നിയമിക്കാനുള്ള തിരുമാനത്തെ താൻ നേരത്തേ എതിർത്തിരുന്നുവെന്നും ഇതും കേസിനെ സ്വാധീനിക്കുമെന്നും മമത കത്തിൽ പറയുന്നു.

നീതി നടപ്പാക്കണം മാത്രമല്ല ജുഡീഷ്യറിയിൽ പൊതുജനങ്ങളുടെ ആത്മവിശ്വാസം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അവർ കത്തിൽ ഊന്നി പറഞ്ഞു.

നേരത്തേ തൃണമൂൽ എംപി ഡെറിക് ഒബ്രൈയിനും ജഡ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് കൗഷിക് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു ഒബ്രൈൻറെ വിമർശനം. നേരത്തേ ബിജെപിയ്ക്ക് വേണ്ടി പല കേസുകളിൽ ജസ്റ്റിസ് ചന്ദ കോടതിയിൽ ഹാജരായിരുന്നതായും ഒബ്രിയാൻ ചൂണ്ടിക്കാട്ടിയിരുന്നു.

അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?അനുനയ നീക്കം; കെ മുരളീധരനും കെവി തോമസിനും പുതിയ പദവി? ഹൈക്കമാൻറ് നിർദ്ദേശം ഇങ്ങനെ?

Recommended Video

cmsvideo
Kangana Ranaut's Twitter account permanently suspended

മൂന്നാം തരംഗ സാധ്യത; കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിമൂന്നാം തരംഗ സാധ്യത; കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

English summary
Mamata Banerjee wants judge should removed in case against Suvendu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X