Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലീസ് പ്ലീസ് ബിജെപിയെ ഒന്ന് തോല്‍പിച്ചുതരൂ....

ദില്ലി: തലസ്ഥാനമാണ് നഗരത്തിലേക്കാണ് വോട്ട്. ബി ജെ പിയാണ് കേന്ദ്രത്തില്‍. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ ദില്ലിയിലെങ്കിലും ഒന്ന് തോല്‍പിച്ചുതരുമോ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ച് ചോദിക്കുന്നത്. പരസ്പരം കണ്ടാല്‍ മിണ്ടാത്തവരും തമ്മില്‍ തല്ലുന്നവരും വരെ ആം ആദ്മി പാര്‍ട്ടിയോട്, ഞങ്ങളുണ്ട് കൂടെ എന്ന് ഉറപ്പുനല്‍കുന്നു.

ബി ജെ പിയെ ഭരിപ്പിക്കാതിരിക്കാന്‍ യു പി എ സര്‍ക്കാരിന് പിന്തുണ നല്‍കിയ സി പി എം വരെ ദില്ലിയില്‍ ആപ്പിനൊപ്പമുണ്ട് ദില്ലിയില്‍. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ജോണ്‍ എബ്രഹാം ചോദിച്ച പോലെയാണ് കാര്യങ്ങളെങ്കിലും തങ്ങള്‍ മത്സരിക്കാത്ത മണ്ഡലങ്ങളിലെല്ലാം സി പി എമ്മിന്റെ പിന്തുണ ആപ്പിനാണ്. സി പി എം മാത്രമല്ല, ആപ്പിനെ ജയിപ്പിക്കാനും ബി ജെ പിയെ തോല്‍പ്പിക്കാനും കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരുടെ ലിസ്റ്റ് കാണൂ.

ആം ആദ്മി പാര്‍ട്ടി

ആം ആദ്മി പാര്‍ട്ടി

കഴിഞ്ഞ തവണ ദില്ലി ഭരിച്ച പാര്‍ട്ടി. 70 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. അഭിപ്രായ സര്‍വ്വേകള്‍ പലതും ആപ്പിന് വിജയം പ്രവചിക്കുന്നുണ്ട്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ട് മറിക്കുന്നു എന്നാണ് ബി ജെ പിയുടെ ആരോപണം. എന്നാല്‍ ഇത്തവണ ഭരിക്കുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. സര്‍വ്വേ ഫലങ്ങള്‍ അനുകൂലമല്ല.

സി പി എം

സി പി എം

കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയേറ്റ സിപിഎം ദില്ലിയില്‍ 55 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കും. 15 സീറ്റുകളില്‍ പാര്‍ട്ടിക്ക് സ്വന്തം സ്ഥാനാര്‍ഥിയുണ്ട്.

മമതാ ബാനര്‍ജി

മമതാ ബാനര്‍ജി

ബംഗാളിന്റെ അയണ്‍ ലേഡി മമതാ ബാനര്‍ജി ആപ്പിന് വോട്ട് നല്‍കണമെന്ന് ട്വിറ്ററിലൂടെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബംഗാളില്‍ തിരിച്ചൊര് സഹായം ദീദി പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് അണിയറയില്‍ കേള്‍ക്കുന്നത്

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച നിതീഷ് കുമാറിന് ബിഹാറില്‍ പോലും പിടിച്ചുനില്‍ക്കാനായില്ല. ബിഹാറില്‍ തോറ്റ് തുന്നം പാടിയ നിതീഷ് മുഖ്യമന്ത്രി സ്ഥാനം പോലും രാജിവെച്ചു. 5 സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്തിയ ജനതാ പരിവാറിന്റെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+