16കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു

ഇയാളുടെ വീട്ടിനരികിലുള്ള കടയില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കടയില്‍വച്ച് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അനേഷണം തുടങ്ങിയത്.
വിദ്യാനാധിനെ അറസ്റ്റ് ചെയ്ത പോലീസ് പെണ്‍കുട്ടിയെ അച്ഛനമ്മമാരുടെ അടുത്തേക്ക് അയച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാനാഥ് നേരത്തെ വിവാഹിതനാണ്. 15 ദിവസം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. യദാഗിരിപുരയിലെ ഒരു വീട്ടില്‍ രണ്ടാഴ്ചയോളം തന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
കുട്ടിയെ വീടിന് പുറത്തിറങ്ങാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ലത്രെ. ജനാല വഴിയായിരുന്നു ഭക്ഷണവും മറ്റും നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ അനുമതി കൂടാതെ ഇയാള്‍ മഞ്ഞച്ചരട് കൊണ്ട് കുട്ടിയുടെ കഴുത്തില്‍ ഇയാള്‍ താലികെട്ടിയിരുന്നു. പെണ്‍കുട്ടി സ്വമനസ്സാലെ തനിക്കൊപ്പം വരികയായിരുന്നു എന്നാണ് വിദ്യാനാഥ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു.












Click it and Unblock the Notifications