പച്ചക്കറി കച്ചവടക്കാരനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ കുഴിച്ചുമൂടി
കോണ്‍സ്റ്റബിള്‍മാരായ കുല്‍ദീപ്, സുരേന്ദ്രന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.
ദില്ലി: രാജ്യ തലസ്ഥാനത്ത് അഞ്ച് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ദില്ലി മെട്രോ സ്‌റ്റേഷനിലെ പോലീസുകര്‍ക്കെതിരെയാണ് ലോകപ്പ് കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്. കോണ്‍സ്റ്റബിള്‍മാരായ കുല്‍ദീപ്, സുരേന്ദ്രന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.
24 കാരനായ പച്ചക്കറി കച്ചവട്കാരനെ ലോക്കപ്പ് മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചു മൂടുകയും ചെയ്‌തെന്നാണ് കേസ്. സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ സഞ്ജയ് കുമാര്‍, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

കച്ചവടക്കാരന്‍
മറ്റൊരു കച്ചവടക്കാരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഡിസംബര്‍ 28ന് ആസാദ് പൂര്‍ മാണ്ഡിയില്‍ വെച്ച് പോലീസ് പിടികൂടിയ സോംപാലാണ് മരണമടഞ്ഞത്.

പോലീസ് ഭാഷ്യം
ആത്മഹത്യ ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്‌റ്റേഷന്റെ നാലാം നിലയിലുള്ള ടെറസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ താവെ വീണ് മരിച്ചെന്നാണ് പോലീസ് ഭാഷ്യം.

സ്റ്റേഷന് സമീപം
മരിച്ചതിനു ശേഷം സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ സ്റ്റേഷന് സമീപത്ത് എവിടെയെങ്കിലും മൃതദേഹം മറവ് ചെയ്ത് കളയാന്‍ നിര്‍ദേശിച്ചെന്നാണ് ആരോപണം.

കുറ്റികാട്ടില്‍
മരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം സോംപാലിന്റെ ശരീരം മൃത ശരീരം രക്തം ഒഴുകുന്ന നിലയില്‍ സ്റ്റേഷന്റെ പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ഒടിവും ചതവും
സോംപാലിന്റെ മുഖത്തും തലയിലും കനമുള്ള വസ്തുക്കള്‍കൊണ്ട് അടിച്ചതിന്റെ മുറിവും ചതവുമുണ്ട്.












Click it and Unblock the Notifications