കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ മൂക്കും അമ്മായിയമ്മയുടെ ചെവിയും മുറിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: വിവാഹമോചനക്കേസിനിടെ തനിക്കെതിരെ മൊഴി നല്‍കിയ ഭാര്യയുടെ മൂക്ക് ഭര്‍ത്താവും കൂട്ടരും കൂടി മുറിച്ചുകളഞ്ഞു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കാല പാട എന്ന സ്ഥലത്താണ് സംഭവം. ഭാനു, രമാകൃഷ്ണ എന്നീ രണ്ട് കൂട്ടുകാരെയും കൂട്ടിയാണ് ഉമേഷ് എന്ന ചെറുപ്പക്കാരന്‍ ഈ ക്രൂരകൃത്യം ചെയ്തത്.

ഭാര്യ റാണിയുടെ മൂക്ക് മാത്രമല്ല, റാണിയുടെ അമ്മയുടെ ചെവികളും ഇയാള്‍ മുറിച്ചു. റാണിയുടെ വീട്ടിലെത്തിയ ഉമേഷും കൂട്ടരും ബലം പ്രയോഗിച്ച് മൂക്ക് മുറിക്കുകയായിരുന്നു. ബഹളം തടയാനെത്തിയ അമ്മായിയമ്മ നര്‍മദയുടെ ചെവികളും ഇവര്‍ മുറിച്ചെടുത്തു. ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ മൂക്കും ചെവിയും മുറിച്ചത്.

madhya-pradesh

മുറിച്ചെടുത്ത അവയവങ്ങളുമായി ഉമേഷും കൂട്ടരും സ്ഥലം വിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉമേഷും റാണിയും വിവാഹിതരായത്. ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങള്‍ നിത്യസംഭവമായതോടെയാണ് ഉമേഷുമായി പിരിയാന്‍ റാണി തീരുമാനിച്ചതത്രെ.

വിവാഹമോചനക്കേസില്‍ കോടതിയില്‍ മൊഴി നല്‍കി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉമേഷും കൂട്ടരും വന്ന് തങ്ങളെ ആക്രമിച്ചതെന്ന് റാണി പറഞ്ഞു. കോടതിയില്‍ തനിക്കെതിരെ സംസാരിച്ചതിനാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. ഭര്‍ത്താവും കൂട്ടരും തന്നെ മര്‍ദിച്ച ശേഷം മൂക്ക് മുറിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English summary
Furious over his wife's testimony against him during a divorce hearing a man allegedly cut off his wife's nose and his mother-in-law's ears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X