മംഗലാപുരത്ത് ബൈക്ക് ടാങ്കറിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
മംഗലാപുരം: ബൈക്ക് ഗ്യാസ് ഗാങ്കറിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.മംഗലാപുരം ഉപ്പിനങാടി നെല്ല്യാടിയിലാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അപകയമുണ്ടായത്. ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു.ംമഗലാപുരത്തുനിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ജഗദീഷ് തല്ക്ഷണം മരിച്ചു.40 വയസായിരുന്നു.
ദൃശ്യയുടേയും സയനയുടേയും തിരോധാനം.. ഇരുവരുടേയും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി.. ദുരുഹത
അപകടത്തെ തുടര്‍ന്ന് മരിച്ച യുവാവിന്‍രെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിന്നിച്ചിതറിയിരുന്നു.ഗ്യാസ് ടാങ്കര്‍ മറിഞ്ഞതും ജനങ്ങള്‍ക്കിടയില്ഡ ഭീതി പരത്തി.പോലീസ് ഇടപെട്ട് ഇവ നിക്കം ചെയ്യുകും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
നവംബര്‍ 21നും ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ടതാഗതം സ്തംഭിച്ചിരുന്നു.ദക്ഷിണ കര്‍ണാടകത്തില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. മാര്‍ച്ചില്‍ ചര്‍മാഡി ഘട്ട് വഴി സഞ്ചരിക്കവെ എന്‍എച്ച് 234ല്‍ അപകടത്തില്‍പ്പെട്ടിരുന്നു.ബെല്‍ത്താഗാടി താലുക്കിലെ പനാഗജെയില്‍ വച്ചാണ് ഈ അപകടം ഉണ്ടായത.ജനുവരിയില്‍ ഷിരാടി ഘട്ടിലും ടാഹ്കര്‍ അപകടം ഉണ്ടായിരുന്നു.