കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിലേക്കൊരു തീറ്റമത്സരം

Google Oneindia Malayalam News

പാലക്കാട് : മത്സരങ്ങള്‍ എന്തുരീതിയിലുളളതായാലും അവ പലപ്പോഴും ആവേശത്തിന് വഴിയൊരുക്കുന്നതാണ്. വെറുമൊരു ആവേശത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ആരു വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാനിടയില്ല. മത്സരങ്ങള്‍ക്കിടെയുളള മരണവാര്‍ത്തകളും പലപ്പോഴും നമ്മെ ഞെട്ടിച്ച് കടന്നുപോകാറുണ്ട്.

ഭക്ഷണം വയറു നിറയ്ക്കാനുളളതാണെന്നും തീറ്റ മത്സരം നടത്താനുളളതല്ലെന്നും പറയാറുണ്ട്. എന്തായാലും ഇക്കാര്യം പൂര്‍ണമായും ശരിയെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന സംഭവം.ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ക്കുടുങ്ങിയാണ് അമ്പത്തഞ്ചുകാരന് ദാരുണ അന്ത്യം സംഭവിച്ചത്. പാലക്കാട് പൊല്‍പ്പുളളിസ്വദേശി കണ്ടമുത്തു എന്നയാളാണ് മരിച്ചത്. മത്സരത്തില്‍ വിജയിക്കാനായി ഇഡ്ഡലി ധൃതിയില്‍ കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങി അപകടമുണ്ടാവുകയായിരുന്നു.

idli

കണ്ടമുത്തുവിന്റെ ഗ്രാമത്തിലെ ഒരു ക്ലബ്ബ് ഓണാഘോഷത്തിന്റെ ഭാഗമായി തീര്‍ത്തും കൗതുകമെന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്. അപകടമുണ്ടായയുടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്തായാലും മരണക്കെണിയൊരുക്കുന്ന ഇത്തരം മത്സരങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു.

English summary
A 55-year-old man died while participating in an eating competition after the food got stuck in his throat.He died as an idli (south Indian dish) got stuck in his throat during an eating competition organised during 
 Onam celebrations in a village near Palakkad in Kerala on Monday. Though he was rushed to a local hospital, he died soon.The competition was 
 organised by a village arts club.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X