ഇലക്ട്രിക് ഡ്രില്‍ കൊണ്ട് തലച്ചോര്‍ തുരന്ന് ഭാര്യയെ കൊലപ്പെടുത്തി
ലണ്ടൻ: ഇലക്ട്രിക് ഡ്രില്‍ കൊണ്ട് തലച്ചോര്‍ തുരന്ന് ഭാര്യയെ കൊലപ്പെടുത്തി. 37കാരനായ യുവാവാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 105 മിനിട്ടോളം ക്രൂരമായ ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിച്ചാണ് യുവാവ് ഭാര്യയെകൊന്നത്. സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് യുവതിയുടെ കണ്ണുകളും തുരന്ന് മാറ്റിയിരുന്നു.ഇംഗ്ളണ്ടിലെ യോര്‍ക്ഷയിറിലാണ് സംഭവം
താഹി ഹറോബ മന (37) എന്ന യുവാവാണ് തന്റെ ബാര്യായ സറ അല്‍ ഷൗരഫിയെ അതിക്രൂരമായി കൊലപ്പെടുത്തിത്. ദമ്പതിമാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയത്. 207 മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചും. 105 മിനിട്ട് നീണ്ട ക്രൂര വിനോദത്തിനൊടുവിലായിരുന്നു കൊലപാതകം.

ഒട്ടേറെ ആയുധങ്ങള്‍ യുവാവ് കരുതി വച്ചിരുന്നു. വെട്ടിയും കുത്തിയും തല ഭിത്തിയിലിടിച്ചും യുവാവ് ഭാര്യയെ പരിക്കേല്‍പ്പിച്ചു. തുടര്‍ന്നാണ് തലച്ചോറും കണ്ണും തുരന്നെടുത്തത്. നാല് കുട്ടികളാണ് ദമ്പതിമാര്‍ക്കുള്ളത്. കൊലപാതകം നടക്കുന്നസമയം കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. ഭാര്യയെ കൊന്ന ശേഷം യുവാവ് തന്റെ അനന്തിരവനെ വിളിച്ച് കൊലപാതകവിവരം പറഞ്ഞു.
പൊലീസെത്തിയാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കൊലപാതകത്തിനായി ഒട്ടേറെ ആയുധങ്ങള്‍ പ്രതി ഉപയോഗിച്ചതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.












Click it and Unblock the Notifications