പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊല!!ദൃശ്യം അക്രമികള്‍ ഫോണില്‍ പകര്‍ത്തി!!!

Subscribe to Oneindia Malayalam

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പകല്‍ഭീകരത. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് ഒരാള്‍ കൊലചെയ്യപ്പെട്ടു. മാരുതി പ്രസാദ് റെഡ്ഡി എന്നയാളാണ് കൊലചെയ്യപ്പെട്ടത്. നടുറോഡില്‍ വെച്ച് ആള്‍ത്തിരക്കുള്ള റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയാണ് ഇയാള്‍ക്ക് കുത്തേറ്റത്. റായലസീമ ജില്ലയിലെ കടപ്പയില്‍ വെച്ചാണ് സംഭവം.

അക്രമിസംഘം ഇയാളെ വാള്‍ പോലെ തോന്നിക്കുന്ന ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്ന് കണ്ടുനിന്നിരുന്നവര്‍ പറഞ്ഞു. തിരക്കുള്ള റോഡായിരുന്നുവെങ്കിലും ആരും മാരുതി പ്രസാദിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അക്രമികളൊരാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.

knife

കൊല നടത്തിയതിനു ശേഷം അക്രമികള്‍ സ്വമേധയാ പോലീസിന് കീഴടങ്ങി. അക്രമികളിലൊരാളുടെ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീയുമായി മാരുതി പ്രസാദിന് പ്രണയബന്ധമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ച കാരണമെന്ന് പോലീസ് പറഞ്ഞു.

English summary
Man hacked to death in broad daylight in Andhrapradesh
Please Wait while comments are loading...