ബാഗില്‍ വെടിയുണ്ടകൾ: കൊച്ചിയിലേക്ക് പോകാനെത്തിയ ആൾ കസ്റ്റഡിയിൽ,
ദില്ലി: ബാഗില്‍ വെടിയുണ്ടകളുമായി വിമാനം കയറാനെത്തിയ ആൾ പിടിയിൽ. കൊച്ചിയിലേയ്ക്കുള്ള വിമാനം കയറാനെത്തിയ ആർ കുമാറെന്ന് ആളാണ് ദില്ലി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
വിമാനത്താവളത്തിൽ വച്ചുള്ള പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗിൽ നിന്ന് ആറ് വെടിയുണ്ടകൾ കണ്ടെത്തിയത്. 32 എംഎം വരുന്ന വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. എന്നാൽ ആവശ്യമുള്ള രേഖകൾ കൈവശമില്ലാതിരുന്നതിനെ തുടർന്നാണ് ഇയാളെ സിആർപിഎഫ് ഉദ്യോഗസ്ഥർ പോലീസിന് കൈമാറിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജനുവരിയിൽ ഉത്തർപ്രദേശ് സ്വദേശിയെ പിടികൂടിയിരുന്നു. കൂടാതെ ഫെബ്രുവരിയിൽ ഹൈദരബാദ് സ്വദേശിയും ദില്ലി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications