രാമ നവമി ഘോഷയാത്രക്കിടെ ആർഎസ്എസിന്റെ ക്രൂരത; കുളത്തിൽ കുളിക്കാനിറങ്ങിയ ഷാജഹാനെ തലക്കടിച്ച് കൊന്നു!
കൊൽക്കത്ത: രാമ നവമി റാലിക്കിടെയുണ്ടായ സംഘർഷത്തിൽ പശ്ചിമ ബംഗാളിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പുരുലുയയിലെ ഡിവൈഎസ്പി സുബ്രത കുമാറിനടക്കം നാല് പോലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു. അക്രമം ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പുരുലിയ പോലീസ് സൂപ്രണ്ട് ജോയ് ബിശ്വാസ് പറഞ്ഞു. ഹരാനമ ഗ്രാമത്തിലെ ഷാജഹാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പുരുലിയയിലെ ബെല്‍ഡി വില്ലേജിലെ ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം.
മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രന്‍) ജനനം ആഘോഷിക്കുന്ന ഉതസവമാണ് രാമനവമി. ആയുധങ്ങളുമേന്തി നടത്തുന്ന രാമനവമി ഘോഷയാത്രക്കിയെ സംഘര്‍ഷങ്ങള്‍ പതിവാണ്. നേരത്തെ റാലിക്കിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഘോഷയാത്രയുമായി ബെല്‍ദി ഗ്രാമത്തില്‍ നിന്ന് മുന്‍നിശ്ചയിച്ച വഴിയിലൂടെ ഹരാനമ ഗ്രാമത്തിലേക്ക് പോയി തിരിച്ചുവരാനായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള ഘോഷയാത്രയിലെ തീരുമാനം. എന്നാല്‍ ഹരാനമയിലെത്തിയ ശേഷം ന്യൂനപക്ഷ ഗ്രാമമായ ഭുര്‍ഷയിലുടെ തിരിച്ചുപോവണമെന്നായി ഘോഷയാത്രക്കാരുടെ ആവശ്യം.

അതിനിടെ സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ ഷാജഹാനെ ഒരു സംഘം ആളുകള്‍ തലക്കടിച്ച് കൊല്ലുകയായിരുന്നു. നേരത്തെ റാലിക്കിടെയുണ്ടായ അക്രമത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു.മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷിന്റെ നേതൃത്വത്തില്‍ രാമനവമിയുടേ പേരില്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു.
One villager killed, around four injured following a clash between locals & police during a #RamNavami procession in Purulia's Beldi; police personnel also injured; visuals from hospital in Purulia #WestBengal pic.twitter.com/vuaTUOehwN
— ANI (@ANI) March 25, 2018












Click it and Unblock the Notifications