കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച ദേഷ്യം തീര്‍ത്തത് ഡോക്ടറെ കൊന്ന്

  • By Neethu
Google Oneindia Malayalam News

ഡെറാഡൂണ്‍: ചികിത്സ ലഭിക്കാതെ മൂന്ന് മാസം പ്രായമാസ കുഞ്ഞ് മരിച്ചത്തിലുള്ള വൈരാഗ്യം തീര്‍ത്തത് ഡോക്ടറെ കൊന്ന്. കുഞ്ഞിന്റെ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് ഡോക്ടറെ വെടിവെച്ച് കൊല്ലുകയായിരുന്നു.

സംഭവത്തില്‍ മണിക് രതി(പിതാവ്), ശുഭം ത്യാഗി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജസ്പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഹെല്‍ത്ത് സെന്ററില്‍ ബൈക്കില്‍ എത്തിയവര്‍ ഡോക്ടറെ വെടിവെച്ച് വീഴ്തുകയായിരുന്നു.

gun-murder-23

ഹെല്‍ത്ത് സെന്ററില്‍ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് കൊലപാതകം നടക്കുന്നത്. ഏപ്രില്‍ 17ന് മണിക് രതിയുടെ മകളെ ഹെല്‍ത്ത് സെന്ററില്‍ എത്തിക്കുന്നത്. കുഞ്ഞിനെ സ്ഥിരമായി പരിശോധിക്കുന്നത് ഡോക്ടര്‍ സുനില്‍ ആയിരുന്നു. ഏപ്രില്‍ 18 കുഞ്ഞിന് അസുഖം കൂടിയപ്പോള്‍ പീഡിയാട്രിഷന്‍ വീട്ടില്‍ എത്തി പരിശോധിച്ചെങ്കിലും കുറഞ്ഞില്ല.

അന്നേ ദിവസം കുഞ്ഞിനെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍ സുനില്‍ വ്യക്തിപരമായ കാരണത്താല്‍ ആശുപത്രിയില്‍ എത്താന്‍ സാധിച്ചില്ല. ഏപ്രില്‍ 19 ന് അസുഖം കൂടി കുഞ്ഞ് മരിക്കുകയും ചെയ്തു. ഡോക്ടറുടെ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചത് എന്ന ദേഷ്യത്തിലാണ് പിതാവ് ഡോക്ടറെ കൊന്നത്. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും കൂടെയാണ് ഡോക്ടര്‍ താമസിച്ചിരുന്നത്.

English summary
The duo allegedly killed the doctor to "avenge the death" of Rathi's three-month-old daughter who was treated by him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X