Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കമന്റടിച്ചു, യുവാവ് അച്ഛനെ കുത്തിക്കൊന്നു

പുനെ: മകന്റെ ഭാര്യയോട് അശ്ലീലമായി സംസാരിച്ച മധ്യവയസ്‌കനെ മകന്‍ കുത്തിക്കൊന്നു. പുനെയില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ ഉരളി കാഞ്ചന്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. അച്ഛനെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയ ശേഷം മകന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി കീഴടങ്ങി. സച്ചിന്‍ ഖോട്ട് എന്ന ചെറുപ്പക്കാരനാണ് ഭാര്യയെ കമന്റടിച്ചതില്‍ ദേഷ്യപ്പെട്ട് അച്ഛനെ കൊലപ്പെടുത്തിയത്.

കോടതിയില്‍ ഹാജരാക്കപ്പെട്ട സച്ചിന്‍ ഖോട്ടിനെ നവംബര്‍ 13 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അംബാദാസ് ദംഗംബര്‍ ഖോട്ട് എന്ന 52 കാരനാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വെള്ളം കൊണ്ടുവരാന്‍ അംബാദാസിനോട് മകനായ സച്ചിന്‍ സഹായം ആവശ്യപ്പെട്ടു. എന്നാല്‍ സഹായിക്കുന്നതിന് പകരം സച്ചിന്റെ ഭാര്യയെക്കുറിച്ച് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തുകയായിരുന്നു അംബാദാസ്.

maharashtra-map

ഇതില്‍ പ്രകോപിതനായ സച്ചിന്‍ ഖോട്ട് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അംബാദാസിന്റെ തൊണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചു. ഗുരുതരമായി മുറിവേറ്റ അംബാദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ തന്നെ മരിക്കുകയായിരുന്നു എന്ന് ലോനി കല്‍ബോര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിമാന്‍ പവാര്‍ പറഞ്ഞു.

സച്ചിന്‍ ഖോട്ടും മകനും തമ്മില്‍ ഏറെ നാളുകളായി നല്ല ബന്ധത്തിലായിരുന്നില്ല എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അംബാദാസിന് തന്റെ ഭാര്യയില്‍ താല്‍പര്യം ഉണ്ടായിരുന്നു എന്നും പല തവണ ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം നടത്തിയിരുന്നു എന്നും സച്ചിന്‍ പോലീസിനോട് പറഞ്ഞു. അംബാദാസിന്റെ ഭാര്യ ഏതാനും വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു. മകന്റെയും ഭാര്യയുടെയു ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+