അമ്മയെ കൊന്ന് ആത്മഹത്യയാക്കാന്‍ ശ്രമം

അമ്മയെ കൊലപ്പെടുത്തിയ ശേഷം രാമന്‍ പട്ടേല്‍ തന്നെയാണ് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. എന്നാല്‍ ഇയാള്‍ പോലീസില്‍ പറഞ്ഞത് അമ്മ സ്വയം മരിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. പക്ഷാഘാതം വന്ന് ഏറെ നാള്‍ കിടപ്പിലായിരുന്ന അമ്മ ചാനിബാന്‍ തൂങ്ങിമരിച്ചു എന്നാണ് ഇയാള്‍ പറയുന്നത്.
വേദന തിന്ന് കിടക്കുന്നതിലും ഭേദം മരണമാണ് എന്ന് കരുതി അമ്മ ആത്മഹത്യ ചെയ്തു എന്ന പട്ടേലിന്റെ വാദം പക്ഷേ പോലീസിന് വിശ്വാസമായില്ല. വസ്ത്രത്തിലും മറ്റും ചോര കട്ടപിടിച്ച പാടുകള്‍ കണ്ടതും പോലീസിന്റെ സംശയത്തിന് കാരണമായി. പോസ്റ്റ് റിപ്പോര്‍ട്ടില്‍ തലയ്ക്ക് ആഘാതമേറ്റാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തി.
പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് പട്ടേലിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. വടിയെടുത്ത് തലയ്ക്കടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയത് എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. അസുഖബാധിതയായ അമ്മയെ പരിചരിക്കാന്‍ പ്രയാസമായതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.












Click it and Unblock the Notifications