Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന ആത്മഹത്യ: മരിച്ചത് സ്വര്‍ണ്ണ വ്യാപാരി, സംഭവം മുംബൈയില്‍

കുടുംബത്തിന് ഈ തുക ലഭിക്കുന്നതിന് വേണ്ടിയായിരുന്നു മരണം കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചത്.

മുംബൈ: നഗരത്തിലെ ലോഡ്ജ് മുറിയില്‍ സ്വര്‍ണ്ണ വ്യാപാരി മരിച്ച നിലയില്‍. എസ് സതീഷ് എന്ന വ്യക്തിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന് തെളിഞ്ഞു. കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക ലഭ്യമാകുന്നതിന് വേണ്ടി കൊലപാതകമെന്ന് വരുത്തി തീര്‍ക്കുന്ന രീതിയിലാണ് സതീഷ് ആത്മഹത്യ ചെയ്തത്.

സതീഷിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടായിരുന്നു. കുടുംബത്തിന് ഈ തുക ലഭിക്കുന്നതിന് വേണ്ടിയായിരുന്നു മരണം കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചത്. തന്റെ കൈമുറിച്ച ശേഷം കൈകള്‍ പിന്നില്‍ കെട്ടി കട്ടിലുമായി തന്നെ ബന്ധിക്കാന്‍ സഹായികളോട് ആവശ്യപ്പെടുകയായിരുന്നു.

 സഹായികള്‍ രക്ഷപ്പെട്ടു

സഹായികള്‍ രക്ഷപ്പെട്ടു

സതീഷിന്റെ കൈ മുറിച്ച് കൈകള്‍ പിന്നില്‍ കെട്ടുകയും പിന്നീട് സതീഷിന്റെ തന്നെ നിര്‍ദേശ പ്രകാരം മുറി പുറത്ത് നിന്നും പൂട്ടി രക്ഷപ്പെടുകയായിരുന്നു.

 ജീവനൊടുക്കി

ജീവനൊടുക്കി

കടബാധ്യത മുലം മുംബൈ ചെമ്പൂരിലെ ലോഡ്ജ് മുറിയിലാണ് സതീഷ് ജീവനൊടുക്കിയത്.

 പോലീസ്

പോലീസ്

ജനുവരി 14നാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

 ആത്മഹത്യ പ്രേരണ കുറ്റം

ആത്മഹത്യ പ്രേരണ കുറ്റം

സംഭവവുമായി ബന്ധപ്പെട്ട് സതീഷിന്റെ രണ്ട് സഹായികളെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മാര്‍ട്ടിന്‍ റിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+