Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു

Crime
മുംബൈ: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭയാന്‍ദറിലെ ഒരു ഫഌറ്റിലാണ് സംഭവം നടക്കുന്നത്. ഗിരീഷ് കോട്ടെ(35) എന്ന യുവാവാണ് ഭാര്യ മധുബന്തി(32) നെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ നാല് കഷ്ണങ്ങളായി മുറിച്ചു. മൂന്ന് കഷ്ണങ്ങള്‍ ഫ്രിഡ്ജിനുള്ളിലും ഒരെണ്ണം കിടപ്പ് മുറിയിലും ഒളിപ്പിച്ച നിലയിലായിരുന്നു.ഡിസംബര്‍ 3 ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊലപാതകം നടന്നതെന്നാണെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ അക്കാര്യം സ്ഥിരീകരിയ്ക്കാന്‍ കഴിയൂ. കൊലപാതക വിവരം ഗിരീഷ് തന്റെ സഹോദരനോട് പറഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിവരം പുറത്തറിയുന്നത്. ഗിരീഷിന്റെ സഹോദരനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. എന്നാല്‍ ഇയാള്‍ ഭാര്യയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കാര്യം സഹോദരനറിയില്ലായിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവതിയ്ക്ക് ഫ്രഞ്ച് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നു. ദമ്പതിമാര്‍ ഇടയ്ക്ക് വഴക്കിടാറുണ്ടെന്ന് സഹോദരനും പറഞ്ഞു.

നക്ഷത്രടവറിലെ ഫ്ളാറ്റില്‍ കഴിഞ്ഞ ഏഴ്മാസമായി വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു ദമ്പതിമാര്‍. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. യുവാവിന്റെ പക്കല്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+