ഇതാണ് പോലീസ്... കണ്ട് പഠിക്കണം, ചെരിപ്പ് കാണാനില്ലെന്ന് പരാതി, കണ്ടെടുക്കാതെ അടങ്ങില്ലെന്ന് പോലീസും

  • Posted By: Akshay
Subscribe to Oneindia Malayalam

പൂനെ: സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നതച് പോലെതന്നെയാണ് സാധാരണഗതിയിൽ പോലീസ് സ്റ്റേഷനുകളിലും എന്ന ആരോപണം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരു പരാതി കൊടുത്താൽ പല പ്രകാവശ്യം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടിവരും. എന്നാൽ പൂനെയിലെ ഖേദ് പോലീസ് അങ്ങിനെയല്ല. ചെരിപ്പ് മോഷണം പോയെന്ന പരാതി കിട്ടിയിയാലും ആത്മാർത്ഥതയോടെ അന്വേഷിക്കും.

ചെരിപ്പ് മോഷണ കേസുമായി ബന്ധപ്പെട്ട് തലപുകയ്ക്കുകയാണ് ഇപ്പോൾ പോലീസ്. 425 രൂപ കൊടുത്ത് വാങ്ങിയ ചെരുപ്പ് സ്വന്തം അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ നിന്നും മോഷണം പോയെന്ന് കാണിച്ച് 36കാരന്‍ വിശാല്‍ കലേക്കറാണ് പുനെയിലെ ഖേദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നഷ്ടപ്പെട്ടത് ചെരിപ്പാണെങ്കിലും പരാതി ഫയൽ ചെയ്തതിനാൽ അന്വേഷിക്കാതിരിക്കാനും കഴിയില്ല.

തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തി

തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തി

വിശാലിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 379 പ്രകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

ഇൻസ്പെക്ടർ പ്രദീപ് ജാദവ്

ഇൻസ്പെക്ടർ പ്രദീപ് ജാദവ്

ഏത് തരത്തിലുള്ള പരാതിയുമായി ആര് എപ്പോള്‍ വരുമെന്ന് പറയാനാവില്ല. ഈ കേസിനേയും അത്തരത്തില്‍ മാത്രമേ കാണുന്നുള്ളൂവെന്ന് ഖേദ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രദീപ് ജാദവ് പറഞ്ഞു.

മോഷണം പോയത് രാവിലെ

മോഷണം പോയത് രാവിലെ

ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്ന് മണിക്കും എട്ടു മണിക്കു ഇടയില്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഒരാള്‍ തന്റെ കറുത്ത ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് വിശാല്‍ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

എഫ്ഐആർ രജിസ്റ്റർ ചെയ്തു

എഫ്ഐആർ രജിസ്റ്റർ ചെയ്തു

മോഷണം അന്വേഷിക്കണമെന്നും ചെരുപ്പ് കണ്ടെത്തി തരണമെന്നും പരാതിയില്‍ വിശാല്‍ ബോധിപ്പിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English summary
While many of us might have experienced a situation wherein police delay registering a genuine complaint of theft or robbery, Pune rural police have proved to be an exception to this.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്